14:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS AYIROOPARA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മായാത്ത സ്മരണകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മംഗളം ഭവിക്കട്ടെ!ധീരജവാന്മാരെ
മംഗളം നേരുന്നു ഞാനെന്നും നിങ്ങൾക്കായ്
മഞ്ഞുമലകളെയും ശത്രു പാളയത്തെയും
തൃണം പോൽ വിറപ്പിച്ച ക്ഷത്രിയരല്ലോ നിങ്ങൾ
വൻ തോക്കുകളുമേന്തി മുന്നോട്ടു കുതിക്കുമ്പോൾ
പിന്മാറ്റമൊന്നെന്നില്ല നി
ങ്ങൾ
തൻ സിരകളിൽ
ഞങ്ങളുമെത്തിടാം ആ പർവ്വതനിരകളിൽ
നിങ്ങളോടൊരുമിക്കാം അനുവാദമുണ്ടെങ്കിൽ
സാഹസികതയുടെ ഉത്തുംഗ
ശൃംഗങ്ങളിൽ
സഹിഷ്ണുതയോടെത്തി ജയിച്ച വാർത്ത കേട്ടു
പെറ്റ നാടിന്നു അഭിമാന പുളകച്ചാർത്തണിഞ്ഞപ്പോൾ
ഹൃത്തിലും മിഴിയിലും നിറഞ്ഞ കണ്ണീരാലേ സന്തുഷ്ടരായെങ്കിലും
മായാത്ത സ്മരണയിൽ ചെന്തീക്കനലെരിയുന്നു.
മംഗളം ഭവിക്കട്ടെ ധീര ജവാന്മാരേ
മംഗളം നേരുന്നു ഞാനെന്നും നിങ്ങൾക്കായ്