ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/വഴക്കു തീർന്നു
വഴക്കുതീർന്നു
പാറുവിനു സ്വന്തമായി ഒരു പൂംതോട്ടമുണ്ട് .അവൾ എന്നും ചെടികൾക്ക് വെള്ളം ഒഴിച്ചുകൊടുക്കും .അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് റോസാപൂക്കളെ ആയിരുന്നു.പാറുവിനു കിച്ചു എന്നൊരു അനുജൻ ഉണ്ട്.അവൻ തക്കം കിട്ടിയാൽ പാറുവിന്റെ പൂംതോട്ടത്തിലെ പൂക്കളും തണ്ടുകളും പറിച്ചുകളയും.അങ്ങനെയിരിക്കെ ഒരുദിവസം കിച്ചു അവളുടെ ഇഷ്ടപെട്ട റോസാപ്പൂക്കൾ പറിച്ചു കളഞ്ഞു.ദേഷ്യം സഹിക്കാൻ വയ്യാതെ അവൾ കിച്ചുവിനെ തല്ലി .അവന്റെ നിലവിളി കേട്ടെത്തിയ 'അമ്മ പാറുവിനെ തല്ലി .രണ്ടുപേർക്കും വലിയ വേദനയും സങ്കടവും വന്നു .കുറച്ചു കഴിഞ്ഞപ്പോൾ പാറു കിച്ചുവിനെ ചേർത്തുപിടിച്ചു സമസമാധാനിപ്പിച്ചു .കിച്ചു അവളുടെ കണ്ണീർ തുടച്ചുകൊടുത്തു.അന്ന് അവർ പുതിയ റോസാ ചെടി നട്ടു .ചെടിക്കു വെള്ളം നൽകാൻ അമ്മയും കൂടി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |