ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കാൽപ്പാടുകൾ

കാൽപ്പാടുകൾ

ഇനിയൊന്നുറങ്ങാം ശാന്തമായ്
നഷ്‌ട പ്രതാപത്തിൻദുഃഖഭാരമിറക്കി വയ്ക്കാമിവിടെ
വേനൽ കൊടുംചൂടിൽ തീകാറ്റേറ്റ് പുളയുന്നു
പുല്ലുകൾ മുളക്കാത്ത തീ മരുച്ചാർത്തുകൾ
നാടുകൾ ചുറ്റി ഞാൻ മേടുകൾ താണ്ടി ഞാൻ
അപരന് വേണ്ടി അലയാൻ വിധിപ്പവൻ
മണമുണ്ടെൻ പണത്തിനു
ഗുണമില്ലെൻ ജീവിതം
നിദ്ര കനിഞ്ഞിട്ടു നാളേറെയായ്
തഴുകി തലോടുവാൻ തെന്നലില്ല
പതിതയെൻ പത്നിയുടെ കാൽപ്പാടുകളിനിയില്ല
മനമവിടെയാണെൻ നാട്ടിലിപ്പോൾ
ഉമ്മറകോലായിൽ ചാരിയിരുന്നു മഴ
കാണുവാനെന്തു രസം
ഋതു വസന്തങ്ങൾ മാറിമറിയുന്നു
ഗ്രാമീണ ഭംഗിതൻ ഹരിതഭൂവിൽ
കാർമേഘ ശകലങ്ങൾ നിറഞ്ഞു പെയ്യുന്നു സന്ധ്യ
മൺചെരാതുകൾ മുനിഞ്ഞു കത്തുന്ന
കുടിലുകളുണ്ടവിടെ ...
പുഴയുണ്ടവിടെ ,വയലുണ്ടവിടെ ,മുട്ടില്ലന്നത്തിനു
മത്തനും ,കയ്പ്പയും ,തൊടിനിറയെ ,
ചക്കയും , മാങ്ങയും .
മാന്യതയാലങ്കാരമേറ്റും കപടമുഖങ്ങളാൽ
സ്വാന്തനമേകുവാനറിയില്ല .
അന്യന്റെ ദുഃഖമാണവിടെയെൻ ദുഃഖം .
തിരയും മിഴികളാൽ യാത്ര പറഞ്ഞവർ
എവിടെ തളച്ചിടുമെൻ അനന്തപ്രയാണങ്ങളെ ,
ഇനിയും മരിക്കാത്ത ഗ്രാമീണ ഭംഗിയെ ...

ഹന്ന. എസ്.സിദ്ധിഖ്
10 E [[|ഗവ.എച്ച്.എസ്.എസ്,കര‌ുനാഗപ്പള്ളി]]
കര‌ുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത