കളിവീട്

ഈ കൊറോണ കാലം സങ്കടകരമാണെങ്കിലും ഈ സമയങ്ങളിൽ അല്പം ആനന്ദം കണ്ടെത്തുന്നവരുമുണ്ട്. ആ കൂട്ടത്തിലാണ് ഞാനും സഹജീവികളോട് കരുണയും കരുതലും ഇല്ലാഞ്ഞിട്ടോ എന്റെ പ്രാർത്ഥനകളിൽ അവരെ ഉൾകൊള്ളിക്കാതിരുന്നിട്ടോ അല്ല ഈ വിധം. അവരെ സഹായിക്കണമെന്നുള്ള മനസ്സും, എല്ലാവരും സുരക്ഷിതമായിരിക്കാനുള്ള മുൻകരുതലും വിട്ടു വീഴ്ചയില്ലാതെ ചെയ്യുന്നുണ്ട്.

                എന്റെ സന്തോഷത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ? അവധിക്കാലം ഞങ്ങൾ കൂട്ടുകാർക്കൊപ്പം ആടി പാടി ഉല്ലസിക്കുമെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ വഴക്ക് കിട്ടാറുണ്ട്.അത് ചെയ്യരുത് ഇത് ചെയ്യരുത്  അങ്ങിനെ ..... വീട്ടിലുള്ള എല്ലാവരും എപ്പഴും തിരക്കിൽ ആയിരിക്കും എന്നോടൊപ്പം കളിയ്ക്കാൻ അവർക്കാർക്കും സമയം ഉണ്ടാകാറില്ല.എന്നാൽ ഇപ്പഴോ? അതെല്ലാം മാറി കൂട്ടുകാർക്കൊപ്പം കളിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ട് ; ഇപ്പോൾ എന്റെ വീട് കളിവീട് പോലെയാണ് .ഇനി എന്തു കളിക്കണമെന്ന് തീരുമാനിക്കുന്നത് എല്ലാവരും കൂടിയിരുന്നാണ്. അച്ഛന്റെയും അമ്മയുടെയും കുട്ടിക്കാലത്തു കളിച്ചിരുന്ന കുറെ കളികൾ നമ്മൾ കളിച്ചു കഴിഞ്ഞു. 'അമ്മ ഒരു പാട് നാടൻ പലഹാരങ്ങൾ ഉണ്ടാക്കിതന്നു. ഇലക്കറികളും, കിഴങ്ങുകളും, ചക്ക വിഭവങ്ങളും, മാങ്ങാവിഭവങ്ങളും...... ഞങ്ങളുടെ ഈ അവധിക്കാലം വളരെ സന്തോഷകരമാണ്.
ഫാത്തിമത്തുൽ ഹുദ
5.A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം