എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കൗശലക്കാരനായ കുറുക്കൻ

കൗശലക്കാരനായ കുറുക്കൻ


പണ്ട് പണ്ട് ഒരിടത്ത് വിശന്ന് വലഞ്ഞ ഒരു കുറുക്കൻ ഉണ്ടായിരുന്നു. കാട്ടിലൂടെ അങ്ങെനെ വിശന്നു നടന്ന കുറുക്കൻ പുഴക്കരയിൽ ഒരു ആട് വെള്ളം കുടിക്കുന്നത് കുറുക്കൻ കണ്ടു. കുറുക്കൻ ആടിന്റെ മുകളിലേക്ക് ചാടി "oപ്പോ ". ആടിനെ ചാക്കിലാക്കി കെട്ടി. കുറുക്കച്ചാൽ പെട്ടെന്ന് വീട്ടിലേക്ക് നടന്നു. ഇതെല്ലാം ഒരു മരത്തിന്റെ മുകളിൽ ഇരുന്നു കൊണ്ട് ഒരു കുരങ്ങൻ കാണുന്നുണ്ടായിരുന്നു. കുറുക്കന് വല്ലാതെ ദാഹിച്ചിരുന്നു. അതു കൊണ്ട് ചാക്ക് മരച്ചുവട്ടിൽ വെച്ച് കുറുക്കൻ പുഴയിലേക്ക് പോയി. ഈ തക്കം നോക്കി ബുദ്ധിമാനായ കുരങ്ങൻ ചാക്കിലെ അടിനെ രക്ഷിച്ചു. എന്നിട്ട് ആടിന് പകരം ഒരു കല്ല് കെട്ടി വെച്ചു. ഇതൊന്നും അറിയാത്ത പാവം കുറുക്കൻ ചാക്കുമായി വീട്ടിലേക്ക് മടങ്ങി വീട്ടിലെത്തി ഒരു വലിയ കലത്തിൽ വെള്ളം ചൂടാക്കി. ആടിനെ ചൂടാക്കിയ വെള്ളത്തിലേക്ക് ഇട്ടു പക്ഷെ ആടിനു പകരം കല്ലായതിനാൽ കലം പൊട്ടിപ്പോയി. ഇതു കണ്ട കുറുക്കൻ ഇളിഭ്യനായി സങ്കടത്തോടെ ഇരുന്നു.

 

സിയാദ്. എ
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ