ലോകമാകെ ഭീതിയിൽ
പണ്ഡിതനെന്നും പാമരനെന്നും
ധനികനെന്നും ദരിദ്രനെന്നും
ജാതി മത ഭേതമില്ലാതെയും
മാനവരാശിയെ വിഴുങ്ങിയപ്പോൾ
മനുഷ്യാ നീ ഓർക്കുക
ഒരു വൈറസ് മതി
അഹംഭാവം ഇല്ലാതാവാൻ
ലോക്ക്ഡൗണും ഐസലേഷനും
എല്ലാം പരിചിതമായി മാറുമ്പോൾ
മനസ്സിൽ നന്മയുടെയും
സഹാനുഭൂതിയുടെയും
നല്ല ചിന്തകൾ വളർത്താൻ
ഓർക്കുക പരിശ്രമിക്കുക