ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/ഓർമ്മ തൻ മണിച്ചെപ്പ്

13:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർമ്മ തൻ മണിച്ചെപ്പ് | color= 5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മ തൻ മണിച്ചെപ്പ്


ഓർമ്മ തൻ മണിച്ചെപ്പിൽ
സൂക്ഷിച്ച നിധിയെല്ലാം
 ജീവിതമാം യാത്ര
തന്നൊരീ സുകൃതങ്ങൾ

ഓർമ്മതൻ മണിച്ചെപ്പിൽ
പൊൻതൂവലായ് ശോഭിച്ചല്ലോ
ആശിച്ച സ്വപ്‌നങ്ങൾ
സാക്ഷാത്കാരമായ് തീർന്നപ്പോൾ

ആശ തൻ മണിച്ചെപ്പിൽ
കരിന്തിരിയായ് കെട്ടെങ്കിലും
ഓർമ്മതൻ മണിച്ചെപ്പിൽ
ഇപ്പോഴും തിളങ്ങുന്നു വ്യര്ത്ഥ മോഹങ്ങളും

കദനമാം കഥകൾ ഏറെ ഉണ്ടെങ്കിലും
ഓര്മിക്കുവാനിഷ്ടം സുകൃതങ്ങൾ തന്നെ
മരിച്ചാലും മായാത്ത സുകൃതങ്ങൾ അല്ലയോ
ഓർമ്മ തൻ മണിച്ചെപ്പിൽ പൊൻ തൂവലായ് മിന്നീടുന്നു
 

ജോൺ ചാക്കോച്ചൻ
9 D ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത