അന്ന്,
താഴേക്കു നോക്കിയ
ദൈവത്തിനു തോന്നി
ഞാനുണ്ടെന്ന കാര്യമേ
ഇവർക്കറിയില്ലയോ
അഹന്തതയുടെ കുന്ത-
മുനയിൽ വിലസുന്ന
മനുജരെ നോക്കി
നിന്നു ദൈവം
ഇന്ന്,
തഴേക്ക് നോക്കാനാവാതെ
മൊഴി കുഴങ്ങി നിന്നു
അലയൊലിക്കുന്ന നിലവി-
ളികളിലെങ്ങുമെങ്ങും
ദൈവമേ നീയാണ് രക്ഷ
നീമാത്രമാണ് രക്ഷ
എന്നുറക്കെപറഞ്ഞു
ലോകം