ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/കൊറോണ (ലേഖനം)
കൊറോണ
പരിസ്ഥിതിയും മനുഷ്യനും പ്രകൃതിയുടെ താളത്തിൽ കോർത്തിണക്കപ്പെട്ടവയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാത്തതിന്റെയും ശുചിത്വം പാലിക്കാത്തതിന്റെയും പരിണിത ഫലമാണ് നാം ഇന്ന് നേരിടേണ്ടി വരുന്ന കൊറോണ പോലുള്ള മാരക രോഗങ്ങൾ. പരിസര മലിനീകരണം കുറയ്ക്കുന്നതിലൂടെയും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് രോഗ പ്രതിരോധം വർദ്ധിപ്പിക്കാനാകും.മനുഷ്യനുണ്ടാകുന്ന പകർച്ചവ്യാധികളിലധികവും പരിസര മലിനീകരണത്തിലൂടെയും വ്യക്തി ശുചിത്വം പാലിക്കാത്തതിലൂടെയുമാണ്. രോഗ പ്രതിരോധം എന്നാൽ രോഗം വന്നിട്ട് പ്രതിരോധിക്കുന്നതിനേക്കാളുപരി രോഗം വരാതെ രോഗത്തോട് ചെറുത്തു നിൽക്കുക എന്നാണ് അർത്ഥമാക്കുന്നത്.
പ്രകൃതിയുടെ സന്തുലനാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കാൻ നമുക്ക് പ്രേരകശക്തിയായത്. ആധുനിക കാലഘട്ടത്തിൽ ഗൗരവ ചർച്ച ആവശ്യമായ വിഷയമാണ് പരിസ്ഥിതി. മനുഷ്യൻ്റെ പ്രകൃതിയോടുള്ള മോശമായ പെരുമാറ്റത്തിൻ്റെ ഫലങ്ങളാണ് ഈ മാരക രോഗങ്ങൾ. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ കടമയാണ്.
മാരകരോഗങ്ങൾ വരുന്നതിന്റെ കാരണമാണ് വ്യക്തി ശുചിത്വം......... കളിച്ച് വൃത്തിയില്ലാതെ ഓരോ സ്ഥലങ്ങളിൽ തൊടുമ്പോൾ രോഗാണുക്കൾ അവിടെയും എത്തുന്നു .വേറൊരാൾ ആ സ്ഥലത്ത് തൊടുമ്പോൾ രോഗാണു അയാളുടെ ശരീരത്തിലും പടരുന്നു. കൊറോണ എന്ന മഹാമാരി ഇപ്പോഴും ലോകത്തുള്ളത് ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. കൊറോണയെ ഇല്ലാതാക്കാൻ വേണ്ടിയാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ പറയുന്നത്. വൃത്തിയില്ലാത്ത കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ രോഗാണു വേഗം പകരും.വ്യക്തിശുചിത്വം പാലിച്ച് കൊറോണ എന്ന മഹാമാരിയെ നമുക്ക് തടയാം.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെയും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് കഴിയും. രോഗം വളരെ വേഗം പകരാതിരിക്കാനും ലോക രാഷ്ട്രങ്ങളെ ഇതിൽ നിന്നും സംരക്ഷിക്കാനുമാണ് അതിനാൽ രോഗത്തെ പ്രതിരോധിച്ച് ലോകരാഷ്ട്രങ്ങളെ സംരക്ഷിക്കണം.
ഇപ്പോൾ ലോകരാജ്യങ്ങളെ ഭീതിയിലാക്കുന്ന ഒരു മാരക രോഗമാണല്ലോ കൊറോണ.അതിനെ ഈ ലോകത്തു നിന്നു തന്നെ ഓടിക്കണമെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം. എങ്കിൽ ഏതു മാരക രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് കഴിയും. നമുക്ക് ഒറ്റക്കെട്ടായി നിന്ന് പകർച്ചവ്യാധിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |