ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ജന്മദിനം

{{BoxTop1 | തലക്കെട്ട്=

ജന്മദിനം
 പ്രശസ്ത എഴുത്തുക്കാര൯ വൈക്കം മുഹമ്മദ് ബഷീറി൯െ്റ കൃതിയാണ് ജ൯മദിനം.ത൯െറ അനുഭവങ്ങളെ കഥകളും നോവലുകളുമാക്കി വായനക്കാർക്ക് സമ്മാനിച്ച ഒരു എഴുത്തുക്കാരനാണ്.സങ്കടവും,ദാരിദ്രവും നിറഞ്ഞ എഴുത്തുക്കാര൯ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം.
                 സങ്കടവും ദാരിദ്രവും നിറഞ്ഞ ഒരു ജ൯മദിന അനുഭവമാണ് ജ൯മദിനം എന്ന കൃതിയിലൂടെ അദ്ദേഹം വായനക്കാർക്ക് നൽകിയത്.പതിവിലും േനരത്തെ ഉണരുകയും വെളള ഖദർ ഷർട്ടും,മുണ്ടും ധരിക്കുകയും ഇന്നേ ദിവസം ആരോടും കടം ചോദിക്കരുത് എന്ന് പ്രതിജ്ഞ ചെയ്തുമാണ് ബഷീർ ജ൯മദിനത്തെ വരവേറ്റത്.പക്ഷേ വിധി അദ്ദേഹത്തിനെ അതിനു സമ്മതിച്ചില്ല. ദാരിദ്ര്യം എന്ന മഹാ രോഗം അദ്ദേഹത്തെ നേരത്തേ തന്നെ പിടികൂടിയിരുന്ന.
               രാവിലെ ഒരു ചായകുടിക്കാൻ പല മാർഗ്ഗങ്ങളും ശ്രമിച്ചു ബഷീർ. പക്ഷേ പരിചയക്കാർ അദ്ദേഹത്തെ കാണാത്തതുപോലെ നടിച്ചു. സങ്കടവും വിശപ്പും ജന്മദിനത്തിൽ ബഷീറിനെ വളരെ ഏറെ അവശനാക്കി.തനിക്ക് ഊണ് തരാമെന്ന് പറഞ്ഞ ഹമീദ് എന്തോ ആവശ്യത്തിനായി പോയി.ജന്മദിനത്തിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ബഷീർ നിശ്ചലനായി നിന്നു.
                  ഈ ദാരിദ്ര്യത്തിനിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ബഷീറിനുണ്ടായിരുന്നു.അടുത്ത വീട്ടിലെ വേലക്കാരൻ പയ്യൻ ബഷീറിൻെ്റ അവസ്ഥ കണ്ടിട്ട് അവൻെ്റ കൈയിൽ ഉണ്ടായിരുന്ന രണ്ടണ ബഷീറിന് നൽകാമെന്നു പറഞ്ഞു.അപ്പോഴാണ് ബഷീറിൻെ്റ കൂട്ടുകാരൻ ഒരു ആവശ്യത്തിനായി ബഷീറിനോട് ഒരണ ചോദിച്ചത്.ബാക്കി ഒരണയ്ക്ക് ഭക്ഷണം വാങ്ങി കഴിച്ചു.
                 രാത്രിയിൽ ബഷീർ വിശപ്പുകൊണ്ട് മാത്യു എന്ന സുഹൃത്തിൻെ്റ വീട്ടിൽ നിന്നും മോഷ്ടിച്ച് ഭക്ഷണം കഴിച്ചു.പട്ടിണിയും, ദാരിദ്ര്യവും അദ്ദേഹത്തെ മോഷ്ടിക്കാൻ പ്രേരിപ്പിച്ചു.അതിൽ ബഷീറിന് കുറ്റബോധമുണ്ടായിരുന്നു
            ഒരു തെറ്റവും തൻെ്റ ജന്മദിനത്തിൽ ചെയ്യരുത് എന്ന് പ്രതിജ്ഞ ചെയ്ത എഴുത്തുക്കാരൻ വിശപ്പുക്കാരണം മോഷ്ടിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയിൽ എത്തി.ആ അനുഭവങ്ങൾ തൂലികയിലൂടെ വായനക്കാർക്ക് സമ്മാനിച്ചു ബഷീർ.

ഡി.സി ബുക്ക്സ് വില-50/-