സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ദീനത്തിനൊരറുതി

13:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദീനത്തിനൊരറുതി

ആകസ്മികമായിയെത്തിയൊരീ ദീനം
നമ്മെ അധീനരാക്കുന്നതെത്ര കരാളം
എങ്ങും വിജനത നിറഞ്ഞീടുമ്പോൾ ഈ
ദിനത്തിനോരറുതി വൈകിടുന്നതെന്തേ
വളരെ ചെറുതെ ലും തരസാ നീയൊരു
കൊടും കാറ്റായി ആഞ്ഞുവീശിയതെത്ര ക്രൗര്യം
നീ പടവിളി മുഴക്കുമ്പോൾ ലോകം
മുഴുവൻ നിൻ മുന്നിൽ സ്തംബിച്ചു നിൽപ്പൂ
നീ അധീനരാക്കിയ സംഖ്യം അഭിശപ്തർ
പ്രത്യഹമേ തിരോഭവിച്ചുടുന്നിതാ
നിഷ് പ്രയാസം നിനക്കീ ലോകത്തെ
നിശ്ശൂന്യമാക്കിടാമെന്നുനീ നിനക്കരുതെ
‍ഞങ്ങളിതാ തുടങ്ങികഴിഞ്ഞു സംഗരം
നിന്നെയി ലോകത്തുനിന്നുമറക്കാൻ
ആഘോഷമില്ലാതെ ആൾക്കൂട്ടമില്ലാതെ ഞങ്ങൾ
നവോത്ഥാനത്തോടെ നൈതീകധർമ്മംചെയ്തീടും
ദീനശയ്യയിലാണ്ടവരെകൈപിടിച്ചുയർത്തി
ഭയമില്ലാതെ ജാഗരൂഗരായിമാറിടും
തൻ ഗ്യഹങ്ങളിലിത്തിരി നാളുകൾ വസിച്ചു
ഒരിക്കൽ നിന്നെഞങ്ങൾ നിഷ്കർമ്മമാക്കിടും
ഈ പ്യഥിയിൽ മധുമാസം തിരികെ വരും
 

അനിഷ ആർ.
9 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത