മാവിൻ മുകളിൽ കയറിയിരിക്കും കുഞ്ഞി പൈങ്കിളി ചോദിച്ചു മാനം നോക്കി പോവും പ്രാവേ ഞാനും കൂടെ പോന്നോട്ടെ മാനം തൊട്ടു പറന്നു നടക്കും പ്രാവതു ചൊല്ലി കിളിയോടായ് വാനിൽ നീളെ പാറിനടക്കാം കുഞ്ഞിച്ചിറകുകൾ വലുതായാൽ