പടരുന്നു പരക്കുന്നു ചുറ്റിലും ചുറ്റിലും ശരവേഗ വേഗത്തിൽ കൊറോണ എവിടേയും ശ്രദ്ധയതുവേണം കരുതലായ് നമ്മളിൽ അഗ്നിപോൽ നാളമായ് പടരാതെ നോക്കണം പനിയായ് ശ്വാസതടസമായ് ചുമയായ് രക്ഷക്കായ് ഉടനടി പരിചരണമേകണം ചുറ്റിലും കൂട്ടമായ് കൂടുന്ന വേളയിൽ ഒഴിവായ് നിൽക്കണം നമ്മളിന്നെല്ലാരും മർത്യരിൽ ഭിതി പടരാതെ നോക്കണം കൊറോണ പടരാതെ അറിവുകൾ നൽകണം മാസ്ക് ധരിക്കാതെ പോകല്ലെ മക്കളെ നമ്മൾ ശ്രദ്ധിച്ചാൽ രക്ഷയത് പ്രാപിക്കും