ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വ ശീലമുള്ള നാട്

12:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48563 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലമുള്ള നാട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലമുള്ള നാട്

ദിവാൻ എന്നു പേരുള്ള കുട്ടിയുണ്ടായിരുന്നു. അവൻ നല്ല ശുചിത്വ ശീലം ഉള്ള കുട്ടിയായിരുന്നു . ഒരു ദിവസം അവൻ അവന്റെ അമ്മാവന്റെ നാട്ടിലേക്ക് പോയി.

വളരെ വൃത്തി ഹീനമായ നാടായിരുന്നു അത് . ഇത് കണ്ട് ദിവാൻ ആ നാട് നല്ല വൃത്തിയുള്ള നാടാക്കാൻ തീരുമാനിച്ചു. നല്ല വൃത്തിയിൽ നടക്കുന്ന ആളുകളെ അവിടുത്തെ ആളുകൾ കളിയാക്കുമായിരുന്നു. അതുകൊണ്ട് ആരും നല്ല രീതിയിൽ നടക്കില്ലായിരുന്നു. എല്ലാവരും മുഷിഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

ഒരു ദിവസം ഒരാൾ വഴിയോരത്ത് കൂടി നടന്നു വരികയായിരുന്നു. ചപ്പുചവറുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കാരണം വഴിയിൽ കൂടി നടക്കാൻ കഴിയില്ലായിരുന്നു . അയാൾ തിരിച്ചു നടന്നു.ചപ്പുചവറുകൾ ദിവാൻ കൊണ്ടിട്ടതായിരുന്നു ആരെങ്കിലും എടുത്തു കളയുമോ എന്നറിയാൻ . അയാൾ തിരിഞ്ഞു നടന്നത് കണ്ട് ദിവാൻ നിരാശപ്പെട്ടു. സാരമില്ല വേറെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാം . അവൻ അവിടെ നിന്ന് കുറച്ചു മാറിനിന്നു . അതാ വേറെ ഒരാൾ വരുന്നു! ചപ്പുചവറുകൾ കണ്ട് അയാൾ അതിന് ഇടയിലൂടെ ചവിട്ടി മെതിച്ച് പോയി. ദിവാൻ വീണ്ടും നിരാശയായി .സാരമില്ല വേറെ ആരെങ്കിലും വരുമോ എന്ന് നോക്കാം . പ്രതീക്ഷിച്ചത് പോലെ മറ്റൊരാൾ വന്നു. ചപ്പുചവറുകൾ കണ്ട് അയാൾ ചുറ്റും നോക്കി . ആരുമില്ലെന്ന് ഉറപ്പുവരുത്തി വഴിയിലെ ചപ്പുചവറുകൾ പതുക്കെ വൃത്തിയാക്കാൻ തുടങ്ങി. വൃത്തിയാക്കി കഴിഞ്ഞപ്പോൾ ചപ്പുചവറുകൾക്കുള്ളിൽ നിന്ന് നല്ല ഒരു കവർ ! തുറന്നു നോക്കിയപ്പോൾ അതിൽ കുറേ സ്വർണ്ണനാണയങ്ങൾ ... ഒരു ചെറിയ കുറിപ്പും "ശുചിത്വ ശീലിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ" . ഇത് കണ്ട് അയാൾ വളരെ സന്തോഷവാനായി.ആ നാട്ടിൽ ഉള്ളവരെല്ലാം ഇത് അറിഞ്ഞു ..അവരെല്ലാം സ്വർണ്ണനാണയം ലഭിക്കുന്നതിനുവേണ്ടി അവരുടെ നാട് ശുചിത്വം ഉള്ളതാക്കാൻ ശ്രമിച്ചു.അങ്ങനെ വളരെ ശുചിത്വമുള്ള നാടായി ആ നാട്മാറി.

ഫർഹ ഇ
5 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020