മഹാപ്രളയം പിന്നിട്ടു പോരവെ കൊച്ചു കേരളം.
നിപ്പയെ തടഞ്ഞു നിർത്തിയതോർക്കണം.
കൊറോണ മുള്ളുകളായ് ഓടി ചാടി വന്നു.
ഏവരും വീട്ടിൽ നിന്നിറങ്ങാതെ നിന്നു.
നാടും,വീടും നിശ്ചലയമായി എങ്ങും.
ഭീതിയുടെ നിഴൽ വിട്ടുമാറാതെ ലോകം.
മാലാഖമാരും ആരോഗ്യ പ്രവർത്തകരും സദാ-
ഉറക്കമില്ലാതെ ഉയർത്തെഴുന്നേറ്റു നമുക്കായ്.
വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കാതെ.
ശുചിത്വം കാത്തു നില കൊള്ളുക മറക്കാതെ.
ചക്കയും മാങ്ങയും അടുക്കള വാണിടുമ്പോൾ .
ആരോഗ്യം വീണിടാതെ നോക്കണം നാം.
ബിരിയാണിയും ഫാസ്റ്റ്ഫുഡും പോയി മറഞ്ഞു.
എങ്ങും നാടൻ ഭക്ഷണം പൊന്തി വന്നു.
പുകയും മാലിന്യങ്ങളും ഏൽക്കാത്ത ഭൂമി
ഇന്നലെകളുടെ ഓർമ്മകളെ തലോടി.
ആദിമ മനുഷ്യന്റെ ഇടപെടലുകളോർത്തു..
ഇന്നിന്റെ മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തി.