നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു കൂട്ടുകാരി ആണ്... ഇന്ന് നമ്മുടെ ഓരോ പ്രഭാതവും ഉണരുന്നത് കൊറോണ വാർത്തകളിലൂടെ ആണ്.. എനിക്കു ശരിക്കും ഒന്നും മനസിലായില്ല എങ്കിലും കുറച്ചൊക്കെ പിടികിട്ടി.. മനുഷ്യന്റെ ഇടപെടലുകൾ ആണ് ഇതിനൊക്കെ കാരണം എന്ന് അച്ഛൻ ആവർത്തിച്ച് പറയുന്നു.. ശരിയാണ് റോഡിലേക്കു ഇറങ്ങിയാൽ പ്ലാസ്റ്റിക് മാലിന്യം, ചപ്പുചവറുകൾ, പിന്നെയോ കാർക്കിച്ചു തുപ്പലും... ഇപ്പോൾ എല്ലാപേരും വായ് മൂടിക്കെട്ടി നടക്കുന്നു ആർക്കും പൊതുസ്ഥലത്തു തുപ്പണ്ടാ.. ഇതു അങ്ങ് തുടർന്നാൽ എന്താ.. ഇതുപോലെ നമ്മൾ അകത്തിരിക്കണ്ടല്ലോ... ആർക്കും വീട്ടു വളപ്പിലെ പപ്പായ, ചീര, ചക്ക ഇതൊന്നും വേണ്ട... പുറത്ത് നിന്ന് ക്യാഷ് കൊടുത്തു വാങ്ങിയാലേ സംതൃപ്തി ഉള്ളു.. ഇപ്പോഴോ എല്ലാർക്കും സ്വന്തം പറമ്പിലെ ചക്കയും കപ്പയും ഒക്കെ മതി... പിന്നെ ഇതൊക്കെ നട്ടുപിടിപ്പിക്കാനും തുടങ്ങി... കുട്ടികൾക്കോ പായ്ക്കറ്റ് ആഹാരം ഇല്ലാതെയും ഇരിക്കാം എന്നായി.. പക്ഷെ കുട്ടുകാരെ എനിക്കു ഇതൊക്കെ അതിജീവിക്കാൻ ആകുന്നുണ്ട്... ഞാൻ ഓർക്കുന്നു എന്റെ കുട്ടുകാർ പലരും ബേക്കറി പലഹാരം കൊണ്ടു വരുമ്പോൾ എന്റെ അമ്മ എനിക്കു തന്നു വിടാറുള്ളത് മാവുപൊടി, കൊഴുക്കട്ട, അവൽ ഇതൊക്കെ ആയിരുന്നു. അന്ന് അമ്മയോട് നീരസം തോന്നിയിരുന്നു. എന്നാൽ ഇന്ന് എനിക്കു എന്റെ അമ്മ എന്റെ ആരോഗ്യത്തിൽ കാണിച്ച ആത്മാർത്ഥത എത്ര വലുതാണ് എന്ന് മനസിലാകുന്നു.. ഞങ്ങൾ ഉള്ള സ്ഥലത്തു പലതും വച്ചു പിടിപ്പിച്ചിട്ടുണ്ട്.. അതു ചെയ്ത എന്റെ അച്ഛനും വലിയ മനസാണ്.. മുൻകൂട്ടി തന്നെ എല്ലാം ചെയ്ത ഞങ്ങൾ രോഗങ്ങളെ അതിജീവിക്കുന്നു... അതുപോലെ നാം ഓരോരുത്തരും വിചാരിച്ചാൽ നമ്മുക്ക് മറികടക്കാം ഈ കൊറോണയെയും അതിനപ്പുറത്തിനെയും.. അപ്പോൾ കൂട്ടരേ ഇതൊക്കെ തുടരുക അല്ലേ... ഒന്നായ് ഒന്നായ് നിന്നീടാം പ്രതിരോധിക്കാം രോഗത്തെ.......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |