കേരളമെന്നൊരു നാടുണ്ടേ സുന്ദരമായൊരു നാടാണേ പുഴുകളുമുണ്ടേ അരുവിയുമുണ്ടേ നല്ലവരായ മനുഷ്യരുമുണ്ടേ നാനാജാതി മതസ്ഥർ ഒരമ്മ മക്കൾ പോലെ വസിക്കും കേരള നാട് സുന്ദര നാട് കേരളനാട് മനോഹര നാട് അന്നൊര നാളിൽ നിപയാം വൈറസെത്തി കേരള നാട്ടിൽ ഒരുമയും ജാഗ്രതയുമായി നാം ഒറ്റക്കെട്ടായി തോൽപ്പിച്ചവനെ വേറൊരു നാളിൽ പ്രളയം വന്നു കേരളമാകെ വിറച്ചപ്പോൾ ഒരുമയും സ്നേഹവും കരുതലുമായി നാമതിജീവിച്ചു പ്രളയത്തേയും ഇപ്പോഴിവിടെ മഹാമാരിയായി കൊറോണയെന്നൊരു ഭീകരനെത്തി ഒരുമയുമറിവും കൈമുതലാക്കിയ കേരളമക്കൾ എടുത്തെറിഞ്ഞേ കൊറോണയെ..