12:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13908(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരാശി തൻ ഗർവ്വകറ്റാനായി
കൊറോണ എന്നൊരു വൈറസ് എത്തി
ചൈനയിൽ വന്നൊരു മഹാമാരി
ലോകം മുഴുവൻ പടരുന്നു
ശുചിത്വം ഉള്ളവരാകേണം നാം
എന്നും ഓർമ്മയതാകേണം
തൂവാല കൊണ്ട് മുഖം മറക്കേണം
തുമ്മുമ്പോഴും ചീറ്റുമ്പോഴും
കൈകൾ ഇടയ്ക്കിടെ കഴുകണം
ഒഴിവാക്കണം ആൾക്കൂട്ടം
അവധിക്കാലം മറന്നു നമ്മൾ
വീട്ടിനകത്ത് തുടരേണം
ഒന്നിച്ച് ഒന്നായി ഒത്തുപിടിച്ചാൽ
തുരത്തി ഇടാം ഈ കോവിഡിനെയും
തിരിച്ചുപിടിക്കാം നമ്മുടെ എല്ലാ
മനസ്സിൽ ഉള്ളൊരു സന്തോഷത്തെ