ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്

12:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeeshnaduvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി അമ്മയാണ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി അമ്മയാണ്

പ്രകൃതി അമ്മയാണ് അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കരുത്. അത് വലിയ ലോക നാശത്തിനു കാരണമായി മാറുന്നു. 1972 മുതലായാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും എല്ലാ സഹജീവികൾക്കും ശുദ്ധ വായുവും ശുദ്ധ ജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ഭൂമിയെ സുരക്ഷിതത്വവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുന്ദരമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് അനിവാര്യമാണ്.നഗരങ്ങൾ മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും മറ്റു ശുചീകരണത്തിനും വല്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾ ഏറി വരുകയും മനുഷ്യരെ കൊന്നൊടുക്കാൻ തന്നെ ശേഷി ഉള്ള മാരക രോഗങ്ങൾ പടർന്നു കൊണ്ടിരിക്കുന്നു. ചൂടിന്റെ വർധന, കാലാവസ്ഥാമാറ്റങ്ങൾ, ജലക്ഷാമം തുടങ്ങി ഒട്ടേറെ പ്രശനങ്ങൾ നമ്മെ അലട്ടുന്നു. വനനശീകരണമാണ് പ്രകൃതിയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. മരങ്ങൾ വെച്ചു പിടിപ്പിക്കുക മാത്രമാണ് ഇത് തടയാനുള്ള ഏക മാർഗം. അത് കൊണ്ട് തന്നെ നാം എല്ലാവരും പരിസ്ഥിതിക്ക് കോട്ടം വരുത്താതെ സംരക്ഷിക്കുക.

ദിയഫാത്തിമ
6A ഗവ.യു പി സ്കൂൾ കാളികാവ് ബസാർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം