അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

12:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖമാർ

നാളെ അച്ഛൻ വിദേശത്തുനിന്ന് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. അമ്മ പറഞ്ഞു അച്ഛൻ വരുമ്പോൾ ലീവ് എടുക്കുമെന്ന്. നാളെ അച്ഛൻ വരുമ്പോൾ പെട്ടി നിറയെ ചോക്ലേറ്റും, ഉടുപ്പുകളും ഒക്കെ വാങ്ങി വരും. ഇതൊക്കെ ആലോചിച്ച് ഞാൻ ഉറങ്ങി. അടുത്ത ദിവസം സ്കൂളിൽ പോയപ്പോൾ ടീച്ചർ പറഞ്ഞു ഈ മാസം 31വരെ സ്കൂൾ അവധി ആയിരിക്കുമെന്ന്.എനിക്ക് വളരെ സന്തോഷമായി. കാരണം അച്ഛൻ വന്നാൽ അച്ഛന്റെ കൂടെ ഇരുന്ന് സമയം ചിലവഴിക്കാമല്ലോ. പിന്നെ മിട്ടായികളും തിന്നാം.സ്കൂൾ വിട്ട ഉടനെ കൂട്ടുകാരോട് യാത്ര പറഞ്ഞ് വേഗം വീട്ടിലേക്ക് പോയി. ടീച്ചർ പറഞ്ഞ കാര്യം വീട്ടിലെത്തിയ ഉടനെ ഞാൻ മുത്തശ്ശിയോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്ന് അമ്മ ജോലി കഴിഞ്ഞ് വന്നു. അമ്മയുടെ കൈയിൽ 'ഹാൻഡ് വാഷ് ' ഉണ്ടായിരുന്നു.ഇതുകൊണ്ട് കൈകഴുകണമെന്ന് അമ്മ എന്നോട് പറഞ്ഞു. സന്ധ്യ ആയപ്പോൾ അച്ഛൻ വന്നു. ഞാൻ ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അമ്മ എന്നെ പിടിച്ചു നിർത്തി. എനിക്ക് സങ്കടം തോന്നി. അച്ഛൻ വേഗം നടന്ന് മുറിയിലേക്ക് പോയി. അമ്മ മാത്രമേ അച്ഛന്റെ മുറിയിലേക്ക് പോകാറുള്ളൂ. എന്നെ പോകാൻ വിടാറില്ല. അച്ഛൻ കൊണ്ടു വന്ന സാധനങ്ങൾ പോലും തൊടാൻ വിടാറില്ല. അച്ഛൻ എന്താ ഒറ്റയ്ക്ക് മുറിയിലിരിക്കുന്നതെന്ന് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്. അമ്മ അതിനൊന്നും ഉത്തരം തന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറെ പോലീസുകാരും നഴ്‌സുമാരും ചേർന്ന് അച്ഛനെ ആംബുലൻസിൽ കൂട്ടികൊണ്ടുപോയി.കൂടെ അമ്മയും പോയി. ഞാനും മുത്തശ്ശിയും വീട്ടിൽ ഒറ്റക്കായി. അപ്പോഴാണ് വാർത്തയിൽ കണ്ടത് ചൈനയിൽ ഉടലെടുത്ത് ഇപ്പോൾ മറ്റുരാജ്യങ്ങളിലും പടർന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് ഉണ്ടായതുകൊണ്ടാണ് അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും ആഘോഷത്തോടെ അച്ഛനെ വീട്ടിൽ കൊണ്ടു വിട്ടു. പക്ഷെ അച്ഛന്റെ കൂടെ അമ്മ വന്നില്ല. എനിക്ക് സങ്കടം തോന്നി. അച്ഛനെന്നോട് പറഞ്ഞു :അമ്മയെ പോലുള്ള കുറെ നഴ്‌സുമാരുടെ രാപ്പകലില്ലാത്ത അധ്വാനം മൂലമാണ് അച്ഛന്റെ രോഗം ഭേതമായതെന്നും, അമ്മയും ഇതുപോലെ ഊണും ഉറക്കവുമില്ലാതെ കുറെ രോഗികളെ രക്ഷിക്കാൻ പരിശ്രമിക്കുകയാണെന്നും അച്ഛൻ പറഞ്ഞു. അമ്മയെ പോലുള്ള നഴ്‌സുമാരുടെയും, ഡോക്ടർമാരുടെയും പ്രയത്‌നം കാരണം കുറെ കുട്ടികൾക്ക് മാതാപിതാക്കളെ തിരിച്ചു കിട്ടി. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് അമ്മയെക്കുറിച്ച് അഭിമാനം തോന്നി. ഞാനും വലുതായി കഴിയുമ്പോൾ അമ്മയെപ്പോലെ കുറെ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തും.

സോണിമ മനോജ്‌ വി വി
9f ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ