ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/മുത്തശ്ശി മല
മുത്തശ്ശി മല
മുത്തശ്ശിക്ക് ആകെ എന്തൊക്കെയൊ പന്തികേട് ഉള്ള പോലെ തോന്നി. അതെ ശരിയായിരുന്നു. പിന്നെ അയാളും കൂട്ടരും വന്നത് വലിയ വലിയ വാഹനങ്ങളും യന്ത്ര വാളുകളും ജെ.സി.ബിയും ഒക്കെ ആയിരുന്നു. വന്നതും ആ മുത്തശിയുടെ തലമുടി പോലെ നിറഞ്ഞ് നിന്നിരുന്ന മരങ്ങളെയെല്ലാം മുറിച്ച് മാറ്റി. ആകാശത്തിലൊരു വലിയ വിടവ് തന്നെയുണ്ടാക്കി. പിന്നീട് മുത്തശ്ശിയെ ജെ സി ബി ഉപയോഗിച്ച് മാന്തിക്കീറാൻ തുടങ്ങി. ലോറികളിൽ മരങ്ങളും മണ്ണുകളും രാപകൽ വ്യത്യാസമില്ലാതെ തലങ്ങും വിലങ്ങും ഒഴുകാൻ തുടങ്ങി. നിറയെ ചോരപ്പുഴകൾ. പച്ചപ്പണിഞ്ഞാർന്നിരുന്ന ആ മുത്തശി മല ചുവന്ന പട്ടണിഞ്ഞ പോലെയായി. വേദന സഹിക്കാനാവാതെ മുത്തശി കിടന്നു ദിവസങ്ങളോളം കരഞ്ഞു. കരഞ്ഞു കരഞ്ഞു കണ്ണീർ ഒക്കെ വറ്റി. അവിടെയാകെ ബിൽഡിങ്ങുകൾ മുളച്ച് വന്നു. അതിലാകെ നിറയെ മനുഷ്യർ താമസിക്കാൻ വന്നു. ഇതോടെ അവിടത്തെ നിവാസികളായ ജീവികളും മനുഷ്യര്യം തമ്മിൽ എന്നും പ്രശ്നങ്ങളായി. മുത്തശി മലയിലെ ആനകളും മറ്റ് മൃഗങ്ങളും ആ ബിൽഡിങ്ങുകളിലെ ആളുകളെ ആക്രമിക്കാൻ തുടങ്ങി. ഏറ്റുമുട്ടലിൽ രണ്ട് ഭാഗത്തേയും നിരവധി പേർ മരിച്ച് വീണു. ആളുകൾ ആനകളെയും മറ്റ് മൃഗങ്ങളെയും ഭയന്ന് വൈദ്യുതി വേലി കെട്ടി. ആനകൾ അവയുടെ സഞ്ചാര പാതകളിലൂടെ സഞ്ചരിക്കുമ്പോൾ കമ്പിവേലികളിൽ തട്ടി മരണമടഞ്ഞു. ഇത് സഹിക്കാനാവാതെ ഒരു കനത്ത മഴയുള്ള ദിവസം മുത്തശി മല ആത്മഹത്യയ്ക്ക് ഒരുങ്ങി. മുത്തശ്ശിമല സ്വയം ഉരുൾ പൊട്ടി ഇടിഞ്ഞ് പൊളിഞ്ഞ് വീണു. കുത്തിയൊലിച്ച് ഒഴുകി നടന്നു. അതിൽ പെട്ട് ആ കെട്ടിടങ്ങളും അതിലെ ആളുകളും മരണപ്പെട്ടു. മുത്തശ്ശി മലയും അതിലെ മൃഗങ്ങളും എല്ലാം ഓർമയായി.
|