"എനിക്ക് കളിയ്ക്കാൻ പോകേണ്ടതുണ്ട്, മീൻ പിടിക്കാൻ പോകണം കൂടുകാരനെ കാണണം".കുഞ്ഞുമോൻ മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമ്മ പറഞ്ഞു:<
"നീ ഇങ്ങനെ കളിച്ചു നടന്നാൽ പോരാ, സ്കൂളിൽ പരീക്ഷയാണ് വരുന്നത് നല്ല മാർക്ക് വാങ്ങണം".അപ്പോൾ കുഞ്ഞിമോൻ പറഞ്ഞു: “എനിക്ക് കളിയ്ക്കാൻ പോകണം”.ഉമ്മ പറഞ്ഞു:"വാർത്തകളിൽ വലിയ വലിയ രോഗങ്ങളെ കുറിച്ച് കേൾക്കുന്നുണ്ട്”. "അതൊക്കെ വേറെ നാടുകളിലാണുമ്മാ, അതിനെന്താ ഞാൻ കളിയ്ക്കാൻ പോകുന്നതിനു കുഴപ്പം? എന്തായാലും സ്കൂൾ അവധിയായാൽ ഞാൻ കളിയ്ക്കാൻ പോകും”. “ഉം... അതൊക്കെ പരീക്ഷ കഴിഞ്ഞുള്ള കാര്യമല്ലേ മോനെ,ഇപ്പോൾ നീ പഠിക്ക് അതൊക്കെ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു നോക്കാം. പരീക്ഷക്കുള്ള തീയ്യതികൾ ടീച്ചർ കുറിച്ച് തന്നില്ലേ”. കുഞ്ഞിമോൻ ഒന്ന് മൂളിക്കൊണ്ട് ക്ലോക്കിലേക്ക് മുഖം തിരിച്ചു. "എനിക്ക് ഇനി സ്കൂളിൽ പോകണം.ആരാണാവോ ഈ സ്കൂൾ കണ്ടുപിടിച്ചത് ".

കുഞ്ഞിമോൻ വേഗം ഡ്രസ്സ് മാറി തയ്യാറായി മുസ്തഫയുടെ വീട്ടിലേക്കു പോയി. മുത്തഫയേയും കൂട്ടി വേണം സ്കൂളിൽ പോകാൻ എന്ന് ചിന്തിച്ചു കൊണ്ട് അവനെ വിളിച്ചു. എന്നാൽ പതിവ് പോലെ അവൻ ടീവിയിൽ കളി കാണുകയാണ്. വൈകാതെ ഉമ്മ അവനെ വഴക്കു പറഞ്ഞു.അവൻ തയ്യാറായി വീട്ടിൽ നിന്നിറങ്ങി, സ്കൂളിൽ എത്തി, എന്താന്നറിയില്ല ഒന്നാം പിരിയഡ് ടീച്ചർ വന്നില്ല. സമാധാനത്തോടെ ഇരിക്കുന്ന സമയത്ത് ഒരു സാർ! വടിയുമായി വരുന്നു. കുഞ്ഞുമോൻ പറഞ്ഞു ഇങ്ങോട്ടു തന്നെയായിരിക്കും. സൂപ്പർ ഫാസ്റ്റ് ബസ് പോലെ സാർ അപ്പുറത്തെ ക്ലാസ്സിലേക്ക് പോയി. ഏതായാലും ഉച്ചകഴിഞ്ഞു സ്കൂൾ വിട്ടു. മുസ്തഫ ചോദിച്ചു, "കളിയ്ക്കാൻ വരുന്നില്ലേ?. എനിക്ക് ഗെയിം കളിക്കണം”. "ഇപ്പൊ കളിയ്ക്കാൻ വന്നില്ലെങ്കിൽ പിന്നെ നിനക്ക് വരാൻ കഴിഞ്ഞില്ലെങ്കിലോ? നീ വാ”, "ആ ഞാൻ വരാം”. കുഞ്ഞിമോൻ വിചാരിക്കുകയായിരുന്നു, നിപ്പ എന്ന മഹാമാരി കഴിഞ്ഞു പുതിയത് ഇറങ്ങി. അത് എത്തില്ലാന്നു എന്താ ഉറപ്പ്. അവൻ ഗ്രൗണ്ടിൽ എത്തി. മുസ്തഫ പറഞ്ഞു: "എന്റെ അമ്മാവൻ ചൈനയിൽ ആണ്, അവിടെ പുറത്തിറങ്ങാനോ നാട്ടിലേക്കു വരാനോ പറ്റാതെ കുടിങ്ങിയിരിക്കുന്നു”. അപ്പൊ മുസ്തഫയുടെ കൂട്ടുകാരൻ വന്നു പറഞ്ഞു: കേരളത്തിൽ ഉരാൾക്കു കോവിഡ് ഉണ്ടത്രേ. അടുത്ത ദിവസം കുഞ്ഞിമോൻ രാവിലെ പരീക്ഷക്ക് പോകാൻ തയ്യറായി. അപ്പോഴാണ് മുസ്തഫയുടെ വിളി. അവൻ പറഞ്ഞു, "നീ വാർത്തയൊന്നും കേട്ടില്ലേ? പരീക്ഷകളെല്ലാം മാറ്റിവെച്ചിരിക്കുന്നു”. അപ്പോഴാണ് മുറ്റത്തു റേഡിയോ കേട്ടുകൊണ്ടിരിക്കുന്ന ഉപ്പാപ്പയുടെ മുഖം ഓർമയിൽ തെളിഞ്ഞത്, കുഞ്ഞിമോൻ വേഗം മുറ്റത്തേക്കോടി.പതിവ് പോലെ മാവിൻ ചുവട്ടിലെ ചാരുകസേരയിൽ ഉപ്പാപ്പ റേഡിയോയും കേട്ടിരിക്കുന്നുണ്ട്, ഉപ്പാപ്പ പറഞ്ഞു: “കുഞ്ഞുമോനെ പരീക്ഷ മാറ്റിവെച്ചിരിക്കുന്നു!, വാർത്തയിൽ പറഞ്ഞു”. "ഹായ് കലക്കി ഇനി എന്നും എനിക്ക് കളിയ്ക്കാൻ പോകാമല്ലോ”, "അതൊന്നു പറ്റൂല മോനെ ഇനി രണ്ടു മാസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു, പുറത്തിറങ്ങാൻ പറ്റൂല”."എന്റെ റബ്ബേ!"

മുഹമ്മദ് വീ കെ
7 എ പി എം എസ് എ എം യുപി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ