പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ കേരളത്തിൽ

12:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhagyalisha b (സംവാദം | സംഭാവനകൾ) (.)
കൊറോണ കേരളത്തിൽ

കുറച്ചു ദിവസങ്ങളായി പത്രത്തിലും ടീവി യിലും വാട്സ്ആപ്പ്, ഫേസ് ബുക്ക്‌ തുടങ്ങിയ മീഡിയ കളിലും കൊറോണ എന്ന വാക്ക് കേൾക്കുന്നു... എന്തോ ഒരു അസുഖമാണെന്ന് മാത്രേ എനിക്ക് മനസ്സിലായുള്ളു. അമ്മയാണ് പറഞ്ഞു തന്നത് covid എന്നത് corona virus disease എന്നാണെന്നും ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഏതോ മാർക്കറ്റ് ൽ നിന്നും വന്യ ജീവികളിലൂടെ മനുഷ്യരിലേക്ക് പ്രവേശിച്ച ഒരു വൈറസ് പരത്തുന്ന രോഗമാണ് corona എന്നും..

ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോയി സർവാധിപത്യം പുലർത്തിയ മനുഷ്യവർഗം ഇത്തിരി പോന്ന കുഞ്ഞൻ വൈറസ് ന്റെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് പിന്നെ അവിടുന്ന് ഓരോ ദിവസവും ലോകം കണ്ടുകൊണ്ടിരുന്നത്.. ചൈന, അമേരിക്ക, ഇറ്റലി തുടങ്ങി സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ എല്ലാം തന്നെ ഈ വൈറസ് ബാധ മൂലമുണ്ടാവുന്ന രോഗം കൊണ്ട് മരിക്കുന്നവരുടെ എണ്ണം ദിനം തോറും കൂടി കൂടി വന്നു..

ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും ' കൊറോണ 'അതിന്റെ ഭീകര രൂപം കാണിക്കാൻ തുടങ്ങി... പരീക്ഷയുടെ ചൂടിലായിരുന്ന ഞങ്ങൾക്ക് പെട്ടെന്നാണ് സ്കൂൾ അടച്ചെന്നും പരീക്ഷ ഇനി നടത്തുന്നില്ലെന്നുമുള്ള വാർത്ത കിട്ടിയത്...

നമ്മുടെ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൃത്യമായ ഇടപെടലും കഠിനാധ്വാനവും കൊണ്ട് ഈ പകർച്ചവ്യാധിയെ കൂടുതൽ അപകടരമായ അവസ്ഥ യിലേക്ക് പോകുന്നതിനു മുൻപ് തന്നെ പിടിച്ചു കെട്ടാൻ സാധിച്ചു... കൊറോണ വ്യാപനം തടയുന്നതിൽ ലോകത്തിലെ പല വികസിത രാജ്യങ്ങൾക്കും മാതൃകയാണ് നമ്മുടെ കൊച്ചു കേരളവും ഭാരതവും..

ഇന്നും ഈ മഹാമാരി ഭൂമുഖത്തു പലരുടെയും ജീവൻ എടുത്തു കൊണ്ട് തന്നെ ഇരിക്കുകയാണ്.. ഇതിന്റെ വ്യാപനം ചെറുക്കാൻ നമ്മൾ ഓരോരുത്തരും ഗവണ്മെന്റ് ന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങേണ്ട അവസരങ്ങളിൽ തീർച്ചയായും മാസ്ക് ഉപയോഗിക്കണം. കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കഴുകണം. ഭയമല്ല മറിച്ചു ജാഗ്രത യാണ് വേണ്ടത്..

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസര മലിനീകരണം കുറയ്ക്കാൻ നമ്മളാൽ കഴിയുന്നതൊക്കെ ചെയ്യണം. പ്രകൃതി യോട് ഇണങ്ങി ജീവിക്കണം. അല്ലെങ്കിൽ അത് ഇടയ്ക്കിടെ ഇങ്ങനെ പ്രതികരിക്കും. ഇനി ഒരു പകർച്ചവ്യാധിയും പ്രകൃതി ക്ഷോഭങ്ങളും നമ്മുടെ ഈ മനോഹരമായ ഭൂമിയിൽ ഉണ്ടാവാതിരിക്കട്ടെ..

അക്ഷയ ടി ബി
5ബി പി എച്ച് എസ്സ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം