നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

കൊറോണ എന്ന ഭീകരൻ


കൊറോണ എന്ന മാരി വന്നു
ലോകമാക്കെ വിറങ്ങലിച്ചു
കാൺമതില്ല നിൻ്റെ രൂപം
കേൾപ്പതില്ല നിൻ്റെ ശബ്ദം
പിടിച്ച് കെട്ടാൻ ശാസ്ത്ര ലോകം
രാപ്പകൽ കുതിച്ചിടുന്നു ലോകമെങ്ങും ഭീതിയായി
മാനവർക്ക് തേങ്ങലായി
ചെറുത്തു നിന്നു കീഴ്പ്പെടുത്താൻ കൊറോണ എന്ന ഭീകരനെ
തനിച്ചു തിന്നിടും കൈകൾ കഴികിടാം
ചുമച്ചിടുമ്പോൾ തുവാല കൊണ്ട് മുഖം മറച്ചിടാം
അകന്ന് നിന്നിടാം അടുപ്പം എന്നും കാത്തിടാം
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടാം

 

സജ് വ എം
2 B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത