രണ്ടായിരത്തിരുപതു മാർച്ച് മാസം ഭീതിയുടെ മാസമല്ലോ, വർഷവും . കൊറോണയെന്ന വിപത്തിലൂടെ ജീവനുകളെത്ര പൊലിഞ്ഞു പോയ് അതിജീവനത്തിൻ പുതു വെളിച്ചം പരത്തുവാനായ് സൂര്യനായ് നന്മകൾ പടരട്ടെ! പുലർവേളകളിലെന്നും നന്മ തൻ പ്രകാശം വിടർന്നിടട്ടെ! വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ അതിജീവിക്കും ഞങ്ങളിക്കാലത്തെ രോഗപ്രതിരോധ മാർഗങ്ങളിലൂടെ . കോവിഡ് മഹാമാരി തന്നിക്കാലത്ത് മർത്യർ നാം നന്മകൾ തിരിച്ചറിയാം. നാട്ടിൽ നിന്നന്യമായിപ്പോയ നാടൻകൃഷിരീതികൾ തിരിച്ചു വരട്ടെ! പ്രാർത്ഥിക്കാം നമുക്കൊരു നല്ല നാളെയ്ക്കായ് നല്ലൊരു നാട്ടിനു വേണ്ടി നിത്യം.
നല്ലൊരു നവലോകത്തിനായ് നിത്യം.