ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/അതിജീവനം

12:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

മാനവരാശിയെ പാടെ തുരത്തും
മാരിയണഞ്ഞു നാട്ടാരേ...
കോവിഡ് 19 എന്നൊരു വൈറസ്
ഭൂമിയിലാകെ പറന്നെത്തി
മാനുഷനുള്ളോരു തോന്നലതയ്യാ
സർവ്വാധിവനാ...താനെന്നും
കണ്ണിനു കാണാൻ വയ്യാത്തൊരു ചെറു-
ജീവിയെ പേടിച്ചവനിപ്പോൾ
വീടിനു കൂട്ടായ് രാവും പകലും
ചടഞ്ഞിരിപ്പാണരസികനായ്
ഓർക്കുക മാനുഷ വംശകുലങ്ങൾ
ഗർവ്വിക്കുമ്പോഴെപ്പോഴും
ദിനരാത്രങ്ങൾ ഒത്തിരി വേണ്ടാ
പൊത്തോ പതിക്കാൻ മാനുഷരേ...
നിങ്ങളെ വീഴ്ത്തി ജീവനെടുക്കാൻ
നിമിഷാർദ്ധങ്ങൾ ധാരാളം
വന്നൊരു മാരിയെ പാടെ തുരത്താൻ
ഒരുമിച്ചൊന്നായ് മുന്നേറാം
പാലിക്കുക നാം നിർദ്ദേശങ്ങൾ
നാടു ഭരിക്കും അധിപരുടെ
കൈകൾ കഴുകി മാസ്കു ധരിച്ച്
ആവശ്യങ്ങൾ നിറവേറ്റാം
ഭയപ്പെടേണ്ട ജാഗ്രത മാത്രം
അതിജീവിക്കാനിന്നുകളിൽ
ശാരീരികമായ് അകന്നുനിന്ന്
സാമുഹികമായ് ഒരുമിക്കാം
നല്ലൊരു സർക്കാർ മുന്നിലതുണ്ട്
കരകേറും ഈ ദുരിതത്തിൽ
ഓർക്കുക ഓർക്കുക വീണ്ടും വീണ്ടും
ഗർവ്വിക്കുമ്പോൾ ഈ പാഠം..

ദിയാദാസ്
7 ബി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത