എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ശുചിത്വം

12:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പരിസരം, വൃത്തി , വെടിപ്പ്, ശുദ്ധി , മാലിന്യ സംസ്കരണം , കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തിയാണ് ശുചിത്വം എന്ന വാക്കു ഉപയോഗിക്കപ്പെടുന്നത് . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കു ഉണ്ടായിട്ടുള്ളത് . ആരോഗ്യം , വൃത്തി , വെടിപ്പ് , ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു . ആരോഗ്യ പരമായ ശുചിത്വത്തെ മൂന്നായിട്ടു തരംതിരിച്ചിരിക്കുന്നത് . 1 .വ്യക്തി ശുചിത്വം 2 .ഗൃഹ ശുതിത്വം 3 .പരിസര ശുചിത്വം 1 വ്യക്തി ശുചിത്വം വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ശുചിത്വത്തെയാണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത് . 2 .ഗൃഹ ശുചിത്വം വീട്ടിലെ മാലിന്യങ്ങളെ വളമാക്കി മാറ്റിയും വീട് ശുചിയാക്കിയുമാണ് ഗൃഹ ശുചിത്വം നടത്തുന്നത് 3 .പരിസര ശുചിത്വം നമുക്ക് ചുറ്റുമുള്ള പരിസര മാലിന്യങ്ങളെ നീക്കം ചെയ്തു പരിസരം വൃത്തിയാക്കിയുമാണ് പരിസര ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് .

അലിൻ റോബിൻ
2 എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം