കരയാനും പറയാനും
ലോകമാകെ പടരാനും
നീയല്ലാതാരുണ്ടു കൊറോണെ നിന്റെ
ഓരോരോവർത്തകൾ കേട്ടു
കണ്ണുരണ്ടും നിറയുമ്പോൾ
ലോകത്തിന് അവസ്ഥ കണ്ടു മനം പിടയും
പ്രവാസികളുടെ വേദനയിൽ
ആരുമാരും വീണുപോകും
അവരുടെ വേദന നീ
അറിയുന്നോ കൊറോണേ
എത്ര ജീവനെ നീ പിടികൂടി
എത്രയെത കുടുംബത്തെ നീ
സങ്കട പുഴയിൽ താഴ്ത്തി
അങ്ങാടികളും സ്കൂളുകളും
പള്ളിയും അമ്പലവുമെല്ലാം
നിന്നെക്കൊണ്ടു ബന്തായി
ഇനി കളിവേണ്ട കോറോണേ
ഞങ്ങൾ പ്രതിരോധം തീർത്തു്
നിന്നെക്കൊല്ലും കോറോണേ..തീർച്ച
നിന്നെക്കൊല്ലും കോറോണേ
നിന്നെക്കൊല്ലും കോറോണേ