കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ആൽബിയുടെ കഥ

11:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആൽബിയുടെ കഥ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൽബിയുടെ കഥ


പണ്ട് പണ്ട് ഒരു നാട്ടിൽ ആൽബി എന്ന് പറയുന്ന കുട്ടി ഉണ്ടായിരുന്നു. അവൻ അമ്മ പറയുന്നതും കൂട്ടുകാർ പറയുന്നത് ഒന്നും അനുസരിക്കുകയില്ലായിരുന്നു. അങ്ങനെയിരിക്കെ അവന് ഒരു ദിവസം കഠിനമായ വയറ് വേദന വന്നു.

അമ്മേ ഓടിവായോ വയറ് വേദനയിടുക്കുന്നേ, എനിക്ക് സഹിക്കാൻ വയ്യാ അമ്മേ " അവൻ കരഞ്ഞ് കൊണ്ട് അലറി.അത് കേട്ട് അമ്മ ഓടി വന്നു. എന്താ മോനെ എന്ത് പറ്റി നീ എന്തിനാ ഇങ്ങനെ കരയുന്നത് 'അമ്മേ എനിക്ക് വയറ് വേദനിക്കുന്നു എന്താണെന്ന് അറിയില്ലമ്മേ .മോന് കരയാതിരിക്ക് എന്ന് അവനെ സമാധാനപ്പെടുത്തി. അമ്മ അച്ഛനെ വിളിച്ച് പറഞ്ഞു. അച്ഛൻ വന്നയുടനെ അവനെ ആശ്പത്രിയിലേക്ക് കൊണ്ട് പോയി. ഡോ: അടുക്കലത്തിയപ്പോൾ, ഡോക്ട് ചോദിച്ചു എന്ത് പറ്റി കുട്ടിക്ക്. മോന് സഹിക്കാൻ പറ്റാത്തവയറ് വേദന അമ്മ പറഞ്ഞു. ഡോ :അവനെ പരിശോദിച്ചു. എന്താണ് അവൻ കഴിച്ചത്. മോന് പുറത്തുള്ള ഭക്ഷണമാണ് ഇഷ്ടം അമ്മ പറഞ്ഞു. അപ്പോൾ ഡോക്ട് പറഞ്ഞു ഫാസ്റ്റ്ഫുഡും വിഷമടിച്ച പഴങ്ങൾ കഴിച്ചത് കൊണ്ടാണ് ഇവന് വയറ് വേദന വന്നത്, അതിന് പുറമേ നഖം വെട്ടാതെ കൈ സോപ്പിടാതെയല്ലേ നിങ്ങൾ ഭക്ഷണം കൊടുക്കല്.ശുചിത്വമില്ലാത്തത് കൊണ്ടാണ് അവന് വയറ് വേദന ഉണ്ടാവാൻ കാരണം ഡോക്ട്‌ പറഞ്ഞു.

അന്ന് മുതൽ ആൽബി അമ്മ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ച് നല്ല ശുചിത്വത്തിൽ അമ്മ പറയുന്നത് പോലേ കേട്ട് നല്ല കുട്ടിയായി സന്തോഷത്തോടെ ജീവിച്ചു.


ആയിഷ സഫ
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ