11:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13773(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിക്കു കാവലാകാൻ നമ്മളല്ലാതെ മറ്റാരുമില്ല
മരമില്ല, മലയില്ല, കിളികളില്ല മയിലില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച മണ്ണൊക്കെ വിറ്റു
വെള്ളത്തിൽ നമ്മൾവിഷം കലർത്തി
വിഷപ്പുകയേറ്റ് വായു മങ്ങി
കടലും വിഷയമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല ജീവൻറെ മക്കളെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല, നമ്മളല്ലാതെ മറ്റാരുമില്ല