കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷിക്കാം
പരിസ്ഥിതിസംരക്ഷിക്കാം
കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയൂ. ആ പരിസ്ഥിതിയേയാണ് നാം ഇപ്പോൾ നശിപ്പിക്കുന്നത്. പല കുന്നുകളും, അനവധി വൃക്ഷങ്ങളും, ഇതിനകം ഇരയായിക്കഴിഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും ജൂൺ ഒന്നിനു പരിസ്ഥിതി ദിനം ആഘോഷിക്കുന്നതും നമ്മൾ വൃക്ഷങ്ങൾ നടുന്നതും. പക്ഷെ അതിനു പകരമായി നമ്മൾ വൃക്ഷങ്ങൾ നമ്മുടെ സ്വകാര്യ ആവിശ്യങ്ങൾക്കായി വെട്ടിമറ്റുന്നു. മരങ്ങളിലൂടെ മാത്രമേ നമ്മുക്ക് തണലും, മഴയും, ലഭിക്കുകയുള്ളൂ. കലാവസ്ഥാവ്യതിയാനത്തെ തടയാനും സാധിക്കുകയുള്ളൂ. അങ്ങനെ പല തരത്തിൽ നമ്മളെ സഹായിക്കുന്ന മരത്തെയാണ് നമ്മുടെ സ്വാർത്ഥത മൂലം നാം തന്നെ വെട്ടിനശിപ്പിക്കുന്നതു. അതുപോലെ പുഴയിൽ നിന്നും മണൽ വാരലും, പുഴ മണ്ണിട്ടു മൂടുന്നതും. അങ്ങനെ ഒട്ടേറെ. നമ്മൾ മനുഷ്യർ പുഴയെ എത്രത്തോളം വേദനിപ്പിച്ചു. ഒരു പുഴ നശിക്കുമ്പോൾ ഒരു ആവസവ്യവസ്ഥ കൂടിയാണ് നശിക്കുന്നത്. ഇതൊന്നും പോരാതെ ആഗോളതാപനം, വംശനാശം,അന്തരീക്ഷമാലിനീകാരണം,ഓസോൺ പാളിക്ക് വിള്ളൽ വീഴുക. ഇതെല്ലാം പരിസ്ഥിതിയെ ബാധിക്കുന്നതാണ്. ഇനിമുതൽ പരിസ്ഥിതിയെ ഇല്ലാതാക്കുന്നതിനു പകരം പരിസ്ഥിതി യെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |