ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ജീവിക്കാം....പ്രകൃതിയെ നോവിക്കാതെ...
ജീവിക്കാം....പ്രകൃതിയെ നോവിക്കാതെ...
ആധുനിക യുഗത്തിൻെറ ഫലമായി നമ്മുടെ ലോകത്തിന് മാറ്റമുണ്ടായി. പരിസ്ഥിതിയുടെ രൂപരേഖയും മാറി. ശുചിത്വം എന്നത് നാമാവശേഷമായി. ദിവസേ ന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥൈൽ, ക്ളോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളിയുടെ തകർച്ചയ്ക്ക് കാരണമാകുന്നു. തന്മൂലം ആഗോളതാപനം ഉണ്ടാകു കയും ചെയ്യുന്നു. ഓസോൺ പാളിയുടെ വിള്ളലുകൾ കാരണം സൂര്യരശ്മികൾക്ക് കാഠിന്യം കുടുതലായിരിക്കും. അതുകൊണ്ടുതന്നെ ചൂട് കൂടുതലായിരിക്കും. ഇന്നത്തെ തലമുറ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നില്ല. പോരാത്തതിന് നിലവിലുള്ള മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്യുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിൻെറ ഫലമായി മഴയുടെ അളവ് കുറഞ്ഞുവരുന്നു. പരിസ്ഥിതി മലിനീകരണത്തിനുള്ള പ്രധാന കാരണമാണ് വാഹനങ്ങളിൽ നിന്നുള്ള പുക. വാഹനങ്ങളുടെ എണ്ണം സമൂഹത്തിൽ കൂടുതലാണല്ലോ. എല്ലാ വീടുകളി ലും രണ്ടും മൂന്നും വാഹനങ്ങളാണ് . കൂടാതെ, വ്യവസായ ശാലകളിൽ നിന്നുള്ള പുകയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. വ്യവസായ ശാലകൾ, ആശുപത്രി കൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലം ജലാശയങ്ങളിലേക്ക് ഒഴു ക്കി വിടുന്നത് ജലമലിനീകരണത്തിനും പലതരം അസുഖങ്ങൾക്കും കാരണമാകുന്നു. ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. മരങ്ങളും കാടുകളും സംരക്ഷി ക്കുക, വനവിസ്തൃതി കൂട്ടുക എന്നീ പ്രവർത്തനങ്ങൾക്കായിരിക്കണം നാം ഇനി പ്രാധാ ന്യം കൊടുക്കേണ്ടത്. നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം...
|