11:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18461(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി മാപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടും മലകളും മേടും പുഴകളും
കള കളമൊഴുകുന്ന കാട്ടരുവികളും
നെൽക്കതിർ പൂത്തൊരു `
പാടവരമ്പത്തോടൊടുന്ന -
ഗ്രാമീണ പൈതങ്ങളും
പോയി മറഞ്ഞെങ്ങോട്ടോ
കൺ മറഞ്ഞെങ്ങോട്ടോ ...
പ്രകൃതി തൻ സൗന്ദര്യം
ഭൂമി തൻ വാത്സല്യം
നഷ്ടമായ് തീർന്നൊരീ ബാല്യങ്ങളിൽ
പടങ്ങൾ നികത്തിയും സൗധങ്ങൾ തീർത്തും
ഭുമിതാണ് മാറിലാവർ കത്തിവെച്ചു
വിഷവും വിഷാംശവും കുത്തിവെച്ചു
ഇതുകണ്ട പ്രകൃതി മാതാ തൻ സങ്കടം
പ്രതികാരമായി തിരിച്ചടിച്ചു
അമ്മേ പ്രകൃതിയെ .........
ഭൂമി ദേവിയെ ...........
മാപ്പു നൽകൂ നിന്നുടെ മക്കളിലായ്