ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ഡോക്ടറുടെ സഹായം
ഡോക്ടറുടെ സഹായം
ഒരിടത്ത് അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻ മഹാ വികൃതിയായിരുന്നു. ആരു പറഞ്ഞാലും കേൾക്കില്ലായിരുന്നു. അവൻ എപ്പോഴും കൂട്ടുകാരോടൊത്തു കളിക്കാൻ പോകും. പക്ഷേ അവൻ ഒരിക്കലും തന്റെ വീടോ പരിസരമോ വൃത്തിയായി വയ്ക്കില്ലായിരുന്നു. അമ്മയാണെങ്കിൽ ഇക്കാര്യം പറഞ്ഞ് എപ്പോഴും വഴക്ക്. വൃത്തിയില്ലായ്മ കാരണം അവന് രോഗം പിടിപ്പെട്ടു. കളിക്കാൻ പോകാനോ ഒന്നും അവനു പറ്റിയില്ല. അവനാകെ വിഷമമായി. അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അമ്മ ഡോക്ടറോട് അവന്റെ കാര്യം പറഞ്ഞു. പല്ല് തേയ്ക്കാനും കുളിക്കാനും പോലും അവനു മടിയാണ്. ഡോക്ടർ അവനോട് പറഞ്ഞു. മോനേ അസുഖം വരുന്നത് നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ടാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖം അടിക്കടി വരും. പിന്നെ കളിക്കാനൊന്നും സാധിക്കില്ല. അതിനാൽ മരുന്ന് കഴിച്ച് മിടുക്കനാവുക . പിന്നെ വൃത്തിയുടെ കാര്യം മറക്കണ്ട കേട്ടോ . ശരി ഡോക്ടർ. അവൻ സമ്മതിച്ചു. പിന്നീട് ഒരിക്കലും വൃത്തിയില്ലാതെ അപ്പു നടന്നിട്ടില്ല. അവന് രോഗവും വന്നില്ല. നമുക്ക് വൃത്തിയുള്ളവരാകാം. അവൻ കൂട്ടുകാരുടെ മാതൃകാ പുരുഷനായി മാറി.
|