എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകത്തെ ആകെ ഭീതിയുടെ നിഴലിൽ ആഴ‍്തിയിരിക്കുന്ന Covid-19 മഹാമാരിയുടെ വെല്ലുവിളികളിൽ നിന്നും ഒരു ജനതയും ഒരു ദേശവും സുരക്ഷിതവോ മുക്തവുമോ അല്ലാത്ത ആഗോള മനുഷ്യന്റെ അറിവിനും അധികാരിതക്കും മുമ്പിൽപോലും പൂരിപ്പിക്കപ്പെടാതെ വഴി മാറുന്ന ചോദ്യ ചിഹ്നനമായി കൊറോണ ദിനംപ്രിതിയായി ശക്തിയാർജിക്കുമ്പോൾ കരുതലും ജഗ്രതയും ക്രിയാത്മകമായ ഇടപെടലാണ് ജനങ്ങളിൽനിന്നും അവൾക്ക് നേതൃത്വം നൽകുന്ന ഭരണകൂടത്തിൽനിന്നും ഉണ്ടാകേണ്ടത്. ദീർഘവീക്ഷണത്തോടു കൂടിയുള്ള ആലോചനകൾക്കൊണ്ടും ജനലക്ഷങ്ങളുടെ ആദർശപരമായ ഉത്തരവാദിത്വം കൊണ്ടും ലോകത്തിനു മുമ്പിൽ ഇന്ത്യയും അതിനു മുമ്പിൽ നമ്മുടെ കൊച്ചു കേരളവും മാതൃകയാകുന്നത് തകർച്ചയിലും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. സമൂഹവ്യാപനം എന്ന അത്യതികം ഭീകരമായ അവസ്ഥയിൽ പോലും പ്രതിരോധിക്കാനും ജനസന്ദ്രതയുടെ വെല്ലുവിളികളെ അതിജീവിക്കാനും നാം അനുഷ്‍ഠിക്കുന്ന ലോക്ഡൗൺ എന്തുകൊണ്ടും ഉപകാര പ്രദമാണ്. ലോക്ഡൗൺ എന്നത് ഇന്ത്യപോലുള്ള ഒരു ജനാതിപധ്യ രാജ്യത്ത് ജന സാന്ദ്രത കൂടുതലുള്ള പ്രദേശത്ത് ഒരു പുതിയ അനുഭവമണല്ലോ.ഇത് എല്ലാ സംവിധാനങ്ങളും നിയന്ത്രണങ്ങളും നമ്മെ ശരീരികവും മാനസികവുമായി നാലു ചുവരുകൾക്കുള്ളിൽ അടയ്ക്കുകയും ചെയ്യുന്നു.പക്ഷേ Covid-19 എന്ന മഹാമാരിയെ അതിജീവിക്കാൻ ഇതിലും നല്ല ശാശ്വത പരിഹാരം മറ്റൊന്നുമില്ല. ഇറ്റലിയിൽ ലോക്ഡൗൺ വൈകിയത് മൂലമുള്ള പ്രശ്നങ്ങൾ നാം കാണുന്നതാണ്. അമേരിക്കയിൽ ലോക്ഡൗൺ പ്രഖ്യാപിക്കാത്തതു മൂലമുള്ള പ്രശ്നങ്ങൾ നാം കാണ്ടതുമാണ്.ശാരീരിക അകലം പാലിച്ചും നമ്മളാൽ കഴിയുന്ന ബോധവത്കരണം മറ്റുള്ളവർക്ക് പകർന്ന് നൽകിയും നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം. നാടിന്റെ രക്ഷയ്ക്കുവേണ്ടി രാപ്പകലില്ലാതെ അദ്ധ്വനിക്കുന്നവർക്ക് ധാർമിക പിന്തുണ നൽകിയും അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് മാനസിക ഐക്യത്തോടെ മുന്നേറാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |