ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/എന്റെ കൃഷി.
എന്റെ കൃഷി.
ക്യഷി നല്ല ഒരു അനുഭവമാണ്...... ഞങ്ങളും ഒരു ചെറിയ കൃഷി ചെയ്തു. പഞ്ചായത്തിൽ നിന്ന് വിത്ത് ലഭിച്ചു. ആദ്യം സ്ഥലം നന്നാക്കി. പിന്നീട് കൊത്തി കിളച്ചു. അവിടെ വെള്ളം ഒഴിച്ചു. വീണ്ടും കൊത്തി കിളച്ചു. ഓരോ കുഴിയെടുത്ത് അതിൽ വിത്തുപാകി. കോഴികളും മറ്റും നശിപ്പിക്കാതിരിക്കാൻ ചുറ്റും മറകെട്ടി. കൃഷി നല്ല രസമാണ്....... വഴുതന, പയർ, വെണ്ട, ചീര, മത്തൻ, ചിരങ്ങ, മുളക്, കൈപ്പ, തുടങ്ങി കുറെ വിത്തുകൾ നട്ടു. എൻറെ ഉമ്മയും ഉപ്പയും സഹോദരന്മാരും എന്നെ സഹായിച്ചു. ഞാൻ എന്നും രാവിലെയും വൈകുന്നേരവും നനക്കും. അത് ഇപ്പോൾ മുളച്ചു വരുന്നുണ്ട്. ഞാൻ വേറെയും കുറെ ചെടികൾ നട്ടു. കൃഷി നല്ല രസമാണ്, ....... നല്ല ഒരു പാഠവുമാണ്.........
|