നാളെത്രയായി നാം പോരിടുന്നു
തമ്മിൽ കാണാതെ കേൾക്കാതെ
പൊരുതിടുന്നു
ഒത്തുചേരാതെ കൂടാതെ പോയിടുന്നു.
അകലെയാണെങ്കിലും ഒറ്റമനസ്സോടെ
അറിവോടെ കരുതലേകിടന്നു
ലോകമൊട്ടാകെ ഭീതി പടർത്തിടുന്ന
പ്രയരുടെ ജീവൻ ഹനിച്ചീടുന്ന
കോവിഡ് രോഗം ശമിച്ചിടാനായ്
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വ്യക്തിശുചിത്വം പുലർത്തിടേണം
ഏറ്റം പ്രിയമുള്ളോരേ
കാത്തിടാനായ്
വീട്ടിലല്പ ദിനം കൂടി
പാർത്തിടേണം.