കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാൻക‍ുട്ടികൾ

മാൻ ക‍ുട്ടികൾ

ഒര‍ു വലിയ വനത്തിൽ ഒര‍ു അമ്മ മാന‍ും രണ്ട‍ു ക‍ുട്ടികള‍ും ഉണ്ടായിര‍ുന്ന‍ു.മഹാ വിക‍ൃതികളായിര‍ുന്ന‍ു ആ ക‍ുട്ടികൾ.അമ്മ മാൻ കാണാതെ കാട‍ു ച‍ുറ്റി നടക്കലായിര‍ുന്ന‍ു അവർക്കിഷ്ടം.അങ്ങനെയിരിക്കെ ഒര‍ു ദിവസം അവർ രാവിലെ തന്നെ എഴ‍ുന്നേറ്റ‍ു.അമ്മ മാൻ നല്ല ഉറക്കിലായിര‍ുന്ന‍ു.ആ തക്കം നോക്കി ഒര‍ു മാൻ പറഞ്ഞ‍ു നമ‍ുക്ക് കാട്ടിൽ ച‍ുറ്റി നടക്കാം.മറ്റേ മാൻ പറഞ്ഞ‍ു ശരി വാ നമ‍ുക്ക് പോകാം.അങ്ങനെ അവർ കാട‍ു ച‍ുറ്റാൻ പോയി.ക‍ുറച്ച‍ു കഴിഞ്ഞ് അമ്മ മാൻ എഴ‍ുന്നേറ്റ‍ു.ക‍ുട്ടികളെ നോക്കിയപ്പോൾ കണ്ടില്ല. അമ്മ ക‍ുട്ടികളെയ‍ും തേടി പ‍ുറപ്പെട്ട‍ു.കട‍ുവയെക്കണ്ട് പേടിച്ചിരിക്ക‍ുന്ന ക‍ുട്ടികളാണ് അമ്മ കണ്ടത്.രണ്ട‍ു മക്കളെ യ‍ും കട‍ുവയിൽ രക്ഷപ്പെട‍ുത്തി.അമ്മയോട‍ു ചോദിക്കാതെ എവിടെയ‍ും പോകാൻ പാടില്ലാന്ന് അവർ പരസ്പരം പറഞ്ഞ‍ു.

ഉമ്മ‍ു ഹാനി എം
4 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ