ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/ആത്മകഥ

11:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മകഥ

പണ്ട് ഞാൻ ഒരു കാട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം മനുഷ്യൻെറ ശബ്ദം കേട്ട് ഞാൻ വല്ലാതെ പേടിച്ചു. ആ വനത്തിൽ ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. ആ വനം എന്തു ഭംഗിയായിരുന്നു. പിന്നീട് ഒരു ദിവസം അപ്പു എന്നൊരു കുട്ടി അവിടെ വന്നു എന്നെ കൊണ്ടുപോയി ഞാൻ വളരെയധികം കരഞ്ഞു. എൻെറ കൂട്ടുകാരെ പിരിഞ്ഞു എന്നെ അവർ ഈ വീട്ടിൽ കൊണ്ടുവന്നു. എൻെറ അച്ഛനേയും അമ്മയേയും പിരിഞ്ഞു . ആ സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അപ്പു എന്നെ നല്ലപോലെ നോക്കി. എനിക്ക് കുട്ടു എന്ന് പേരിട്ടു. എനിക്കു വളരെ സന്തോഷമായി. ഇവിടത്തെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. ഇവിടെ പുതിയ ചങ്ങാതിമാരെ കണ്ടു. അപ്പു എന്നോടോപ്പം ബോൾ കളിക്കുമായിരുന്നു. അപ്പു ഉറങ്ങുമ്പോൾ ഞാനും അവനോടൊപ്പം ഉറങ്ങുമായിരുന്നു. അപ്പുവിൻെറ അച്ഛൻ വരുന്നത് ഞാൻ കാത്തിരിക്കും. ആ നാട്ടിൽ എല്ലാവർക്കും എന്നെ ഇഷ്ടമാണ്. ഞാൻ സാധനങ്ങൾ കട്ട് തിന്നാറുണ്ട്. എന്നാൽ അപ്പു എന്നെ വഴക്കുപറയാറില്ല. അപ്പു സ്കൂളിൽ പോകുമ്പോൾ എനിക്ക് സങ്കടം വരും. പക്ഷേ സഹിച്ചേ തീരൂ. അങ്ങനെ ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുമ്പോൾ കുറേ ചേട്ടന്മാർ വന്നു എന്നെ കൊണ്ടുപോയി ഞാൻ ഉറക്കെ കരഞ്ഞു ആരും കേട്ടില്ല. എന്നാൽ സ്കൂൾ വിട്ടുവന്നപ്പോൾ എന്നെ കാണാതെ അപ്പു സങ്കടപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ കൊണ്ടുപോയ ചേട്ടന്മാർ എന്നെതിരിച്ച് അപ്പുവിൻെറ വീട്ടിൽ‍ കൊണ്ടുവന്നു. അപ്പുവിനും എനിക്കും സന്തോഷമായി. വിശന്നു വലഞ്ഞ എനിക്ക് വയറുനിറയെ ആഹാരം തന്നു. വീണ്ടും ആ വീട്ടിൽ കഴിയാൻ തുടങ്ങി. വൈകുന്നേരം വിളക്കുകത്തിക്കുമ്പോൾ ഞാനും വന്നിരിക്കും അപ്പു എന്നെ പുകഴ്ത്താറുണ്ട്. ഞാൻ വീടിൻെറ മുകളിൽ കിടക്കുകയായിരുന്നു. ഞാൻ പെട്ടന്നു താഴെ വീണു. അങ്ങനെ ആകാശത്തെ ഒരു നക്ഷത്രമായി ഇപ്പോഴും കുട്ടു തിളങ്ങി നിൽക്കുന്നു. കുട്ടുവിനെ ഓർത്ത് സങ്കടപ്പെടാറുണ്ട്.

ജഗനാഥൻ
4 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ