11:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cups1935(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പ്രകൃതിമാതാവ് | പ്രകൃതിമാതാവ്]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളംകളം ഒഴുകുന്ന കടലും പുഴകളും
മലിനമാക്കീ നീ മനുഷ്യാ
നിന്റെ ദാഹം തീർക്കാൻ എന്നെന്നും ഞാൻ
എന്റെ വെള്ളം നിനക്കായി നൽകിയില്ലേ?
ഒന്നുമേ അറിയാതെ പാരിൽ ജനിച്ച നിനക്കെന്നും ഞാൻ ഭക്ഷണം നൽകിയില്ലേ?
കളിക്കാൻ കളിസ്ഥലം വസിക്കുവാൻ പാർപ്പിടം
തന്നതാണോ എന്റെ തെറ്റ്?
കുടയായി തണലും, ശ്വസിക്കുവാൻ വായുവും
തന്നതാണോ എന്റെ തെറ്റ്?
നിനക്കായി വേണ്ടതെല്ലാo ഭൂമിയിൽ
തന്നതാണോ എന്റെ തെറ്റ്?
എന്നിട്ടുമെന്താ മനുഷ്യാ നിനക്കെന്നുമെന്നോട് നന്ദി യില്ലാത്തേ?
പാഠം പഠിച്ച് നീ തെറ്റ് തിരുത്തി നീ
പ്രകൃതിയോടൊന്നിച്ച് നീങ്ങൂ
അമ്മയെപ്പോലെ നീ പ്രകൃതിയെ കരുതുക
പ്രകൃതിയെ സ്നേഹിച്ച് ജീവിക്കുക
കിരൺ മനസ്.ആർ
ആറാം തരം [[|ചിദംബരനാഥ് യു.പി സ്കൂൾ രാമന്തളി]] പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത