ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ കീഴടക്കാം
കീഴടക്കാം
നമുക്കൊരുമിച്ച് കീഴടക്കാം പരസ്‍പരം കൈകൾ കോർക്കാതെ ഒറ്റ മനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ കൊറോണയെ പ്രതിരോധിക്കാം
സുരക്ഷിതമായി വീട്ടിലിരിക്കാം കൈകൾ ഇടയ്‍ക്കിടെ കഴുകീടാം യാത്രകളെല്ലാം ഒഴിവാക്കി നമുക്ക് ലോകത്തെ രക്ഷിച്ചീടാം
പ്രതിരോധത്തിനായ് മാറ്റി വെച്ചിടാം മരണത്തിനു കീഴടങ്ങാതെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം
നമ്മുടെ രാജ്യത്തെ രക്ഷിക്കൂ ഒത്തൊരുമയോടെ വീട്ടിലിരുന്ന് പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
മാസ്‍ക് ഇവയെല്ലാം ഉപയോഗിക്കാം ശുചിത്വമെല്ലാം പാലിച്ച് നമുക്ക് കൊറോണയെ അകറ്റിടാം നമ്മുടെ ജീവൻ കാത്തുരക്ഷിക്കാം
നാം ഒറ്റക്കെട്ടായ് പ്രതിരോധിച്ചു അതുപോലെ നമുക്ക് കൊറോണയ്‍ക്കെതിരെ ജാഗ്രതയോടെ മുന്നേറിടാം
രാജ്യത്തെ മാത്രമല്ല കൊറോണയെന്ന ഭീതിയെ കരുതി വിങ്ങലിച്ച് നിൽക്കുന്ന ലോകത്തെ രക്ഷിച്ചീടാം.
താങ്ങായീടാം ലോകത്തിനായ് ജീവനുവേണ്ടിയുള്ള ഒരോ പ്രയത്‍നവും നമുക്കു രക്ഷയേകിടും
കുറഞ്ഞീടും എന്നാൽ പ്രതിരോധ തീവ്രത കുറക്കാതെ കരുതലോടെ മുന്നേറിടാം
നമ്മെ രക്ഷിക്കാൻ മുന്നിറങ്ങുന്ന ഏവർക്കുമായ് അഭിനന്ദനങ്ങൾ നൽകീടാം
കീഴടക്കാം കൊറോണയെ കീഴടക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |