ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/എൻ പ്രിയ ഗ്രാമമേ..

10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  എൻ പ്രിയ ഗ്രാമമേ..     <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 എൻ പ്രിയ ഗ്രാമമേ..    

എൻ പ്രിയ ഗ്രാമമേ സുന്ദര ഗ്രാമമേ
നിന്മുഖം വല്ലാതെ മാറിയല്ലോ
പുഞ്ചനെൽ പാടങ്ങൾ
പൂത്തുലഞ്ഞാടുന്ന
ഗ്രാമീണ ഭംഗികൾ മാഞ്ഞുവല്ലോ
ആയിരം വെള്ളാമ്പൽ പൂത്തുലഞ്ഞാടുന്ന
 ആവണിപ്പൊയ്കകൾ പോയ് മറഞ്ഞു
തെങ്ങോല തുമ്പത്തു ചാഞ്ചക്കമാടുന്ന
കുഞ്ഞാറ്റ കൂടുകൾ പോയ് മറഞ്ഞു
ആടും മരങ്ങളും പാടും പുഴകളും
തോടും തടാകവും പോയ് മറഞ്ഞു
പച്ചച്ച പീലികൾ നീർത്തി നിന്നാടുന്ന
കേര നിരകളും പോയ് മറഞ്ഞു
എൻ പ്രിയ ഗ്രാമമേ
എൻ പ്രിയ ഗ്രാമമേ സുന്ദര ഗ്രാമമേ
നിന്മുഖം വല്ലാതെ മാറിയല്ലോ
പുഞ്ചനെൽ പാടങ്ങൾ
പൂത്തുലഞ്ഞാടുന്ന
ഗ്രാമീണ ഭംഗികൾ മാഞ്ഞുവല്ലോ

അഞ്ജന ടി പി
8 F ജി.എച്ച്.എസ്.എസ്.പുറത്തൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത