മർത്ത്യ ... നീ നിന്റെ ചെയ്തികളെയോർത്ത് വിലപിക്കുക മാതൃഭൂമിയെ കാർന്നു തിന്ന നിൻ കൈകൾ നാളെ , നിൻ മരണത്തിന് കാരണമാകും അമ്മയുടെ നെഞ്ചകം വിളർത്തി ഇഞ്ചിഞ്ചായി വിറ്റു കാശാക്കിയപ്പോൾ നീ മറന്നു, നീയെങ്ങനെ നീയായെന്ന് നാളെയകളെ സുന്ദരമാക്കാൻ നീ ഇല്ലാതാക്കിയത് നിന്റെ നല്ല നാളെ യകളെത്തന്നെയാണ് ഞാൻ മാത്രം , ഞാൻ മാത്രമുള്ള ലോകമെന്ന സ്വാർത്ഥ ചിന്ത നിൻ ആനന്ദത്തെ വെടിഞ്ഞിടും ഒരു നിമിഷം .... ഒന്നോർക്കുക നീ നീയെങ്ങനെ നീയായെന്ന് ! മറുപടി നൽകും നിനക്കൊരു നാൾ അന്നു നീ നിന്റെ ജീവനായി കേണിടും അന്ത്യശ്വാസം നിലക്കും നേരം നീ ഓർക്കും ... മാതൃഭൂമിയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത