(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
പ്രകൃതി
അമ്മയാണമ്മയാണമ്മയാണ്
പ്രകൃതി സർവ്വ ചരാചരങ്ങൾക്കും അമ്മയാണ്
പ്രകൃതി സർവ്വ ചരാചരങ്ങൾക്കും അഭയമാണ്
മഹാവ്യാധിക്കും മാരിക്കും തകർത്തിടാനാകാത്ത
ശക്തിയാണമ്മയാം പ്രകൃതി
നിന്റെ ശിരസ്സാം കുന്നുകൾ ഇടിച്ചമർത്തും
മനഷ്യനെയൊക്കെ എന്തിനു ഭൂമിയിൽ വാഴ്ത്തിടുന്നു?
പ്രതികരിക്കാതെ മുഖം മറച്ചീടുന്ന
സൗമ്യശാലി പ്രകൃതീ നീ ......
ദാഹിച്ചിടുമ്പോൾ ദാഹജലം നൽകിയും
വിശന്നീടുമ്പോൾ ധാന്യങ്ങൾ നൽകിയും
കാക്കുന്നു ഞങ്ങളെ അമ്മയാം നീ ....