പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/അക്ഷരവൃക്ഷം/കൊലയാളി
കൊലയാളി
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന എന്നെ ഭീതിയുടെ തടവറയിൽ അകപെടുത്തിയ ഒരു മഹാമാരി. ഞാൻ കേൾക്കാത്ത ഒരുപക്ഷെ ചിന്തിച്ചിട്ടുപോലുമില്ലാത്ത കൊറോണ എന്ന വില്ലൻ വൈറസിന്റെ പിടിയിലാണ് ഇന്ന് ലോകമെങ്ങും. ചൈന, അമേരിക്ക, ഇറ്റലി എന്നിവടങ്ങളിൽ തുടങ്ങി ഇന്നിതാ കേരളത്തിലും. കേരളത്തെ മാത്രമല്ല ലോകം മുഴുവൻ വിഴുങ്ങാനുള്ള ഒരുക്കത്തിലാണ് കൊറോണ എന്ന വിളിപ്പേരുള്ള കോവിഡ് 19. പലരുടെയും മനസ്സിൽ കടന്നുപോയ ആ ചോദ്യം എന്റെയും ഉള്ളിലുണ്ട്. മറ്റൊന്നുമല്ല കൊറോണയുടെ ലക്ഷ്യം ലോകാവസാനമാണോയെന്ന്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എന്റെ നാട്ടിൽ വേനൽകാലത്തിന്റെ ഒരനു ഭൂതിയുമില്ല. കൊറോണ വൈറസിനെ തടുക്കാൻ അന്തരീക്ഷത്തിലെ ഉയർന്ന താപനിലക്കു സാധിക്കുമെന്നാണ്. സാധാരണഗതിയിൽ ഈ സമയത്ത് കനത്ത ചൂടായിരിക്കും. എന്നാൽ പ്രകൃതി മഴയുടെ രൂപത്തിൽ ഇടയ്ക്കൊക്കെവന്ന് ഈ ചൂടിനെ തണുപ്പിക്കുന്നു. മിക്കസമയത്തും ഈ വേനലിൽ അന്തരീക്ഷം തണുത്തിരിക്കുകയാണ്. ഇതൊക്കെ ചിന്തിക്കുമ്പോൾ പ്രകൃതിക്ക് നമ്മോടുള്ള വൈരാഗ്യം വ്യക്തമാണ്. സത്യത്തിൽ പ്രകൃതിയുടെ ശിക്ഷക്ക് നാം അർഹരല്ലേ... പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചും വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചും നദികളിൽനിന്ന് മണൽവാരിയും വയലുകൾ നികത്തി വലിയ വലിയ കെട്ടിടങ്ങൾ കെട്ടിപ്പടുത്തും നാം പ്രകൃതിയെ ഒരുപാട് ദ്രോഹിച്ചു. എത്രകാലമാണ് അവളിതൊക്കെ സഹിക്കുക. എന്നാലും പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മമാർക്ക് മക്കളുടെ തെറ്റുകൾ ക്ഷമിക്കാൻ കഴിയില്ലേ.... ലക്ഷകണക്കിനുജനങ്ങളുടെ ജീവനെടുത്ത ഈ കൊലയാളി നമ്മളിൽ എത്തുന്നത് നാം അറിയാതെയാണ്. വെറുതെ കൈകൊണ്ട് മുഖംതോടുന്നത് മനുഷ്യന്റെ ഒരു ദുശീലമാണ്. ഇത്തരത്തിലുള്ള ശീലങ്ങൾ നമുക്കൊന്ന് നിയന്ത്രിക്കാം. സാനിടൈസറുപയോഗിച്ച് ഇടക്കിടെ കൈകഴുകിയും പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചും സമൂഹത്തിൽ നിന്നകലം പാലിച്ചും നമുക്ക് കൊറോണയെ തടുക്കാം. സമൂഹവ്യാപനം തന്നെയാണ് കൊറോണയുടെ ലക്ഷ്യം. അതിനാൽ കേന്ദ്രസർക്കാർ ഇപ്പോൾ ലോക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ വീട്ടിലിരുന്നുകൊണ്ട് കൊറോണയിൽനിന്നും നമുക്ക് അതിജീവിക്കാം. കൊറോണ വന്നപ്പോൾ ലോകരാഷ്രങ്ങൾ യുദ്ധം മറന്നു. ഒരുമാസം മുമ്പുവരെ പത്രം തുറന്നാൽ യുദ്ധവർത്തകളും, വാഹനാപകടങ്ങളും, മനുഷ്യന്റെ അക്രമങ്ങളുമായിരുന്നു. എന്നാൽ ഇന്ന് പത്രത്താളുകൾ മറച്ചുനാക്കിയാൽ കൊറോണ എന്ന മഹാമാരിയെ മാനവരാശിയിൽനിന്നും തുടച്ചുനീക്കാനുള്ള പോരാട്ടങ്ങളുടെ വാർത്തകളാണ്. ഇതും ഒരു യുദ്ധം തന്നെയല്ലേ.... മാനവരും കൊറോണയും തമ്മിലുള്ള യുദ്ധം. നമ്മുടെയൊക്കെ രക്ഷക്കായ് രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യംവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അതിർത്തിരക്ഷാസേനയെയും നാം മറക്കരുത്. ഓർക്കണം അവരുടെ ഈ സേവനം നമ്മുടെ രക്ഷക്കാണെന്ന്. സമൂഹത്തിന്റെ രക്ഷക്കായി കൈകോർക്കാം എന്നതിനുപകരം മാനവരാശിയുടെ നിലനിൽപ്പിനായി ഒരു ചങ്ങലയിലെ വിട്ട കണ്ണികളാവാം. അങ്ങനെ നമുക്ക് ഈ കൊലയാളിയെ തളക്കാം. കേന്ദ്രസംസ്ഥാനസർ ക്കാറുകൾതരുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കൊറോണയുടെ തടവറയിൽനിന്നും നമുക്ക് മോചിതരാവാം.
|