പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/അറിയാം കൊറോണയെ

10:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിയാംകൊറോണയെ

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സാർസ് (SARS), ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

     ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന്  1937-ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി  കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി,  പന്നി, കുതിര  ഇവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സൂനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.

നാം എപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ച് 20സെക്കൻഡ് കൈ കഴുകുന്നത് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ആരോഗ്യപ്രവർത്തകരും, കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാസ്ക് ഉപയോഗിക്കണം. കൊറോണ വൈറസ് ഒരു പരിധിവരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കും. മറ്റുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇന്ന് ലോകം കൊറോണയുടെ പിടിയിലാണ്. ആവശ്യത്തിന് മുൻകരുതലുകളും നിർദേശങ്ങളും ആരംഭത്തിൽ പാലിക്കാത്തതിനാൽ ഇന്ന് പല രാജ്യങ്ങളും മരണ ഭീതിയിലാണ്. ഒട്ടനവധി പേരുടെ ജീവൻ ഇതിനകം പൊലിഞ്ഞു. കേരളത്തിന്‌ കൊറോണയെ പ്രതിരോധിക്കാൻ അതി ശക്തമായ ഒരു ആരോഗ്യ സംഘം തന്നെയുണ്ട്.അതിന്റെ അമരക്കാരനായി നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അതിനു കൂട്ടായി പോലീസുദ്യോഗസ്ഥരും. ഇതിനാൽ കേരളത്തിന്‌ മരണ നിരക്ക്കുറയ്ക്കാൻ കഴിഞ്ഞു. ഈ ഊർജം നിലനിർത്തിക്കൊണ്ട് കേരളത്തിന്‌ കൊറോണയെ അതിജീവിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു

മീനു ബിജു
4 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം