പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/അക്ഷരവൃക്ഷം/ഒളിച്ചുവെക്കരുതേ ഈ ലോകം പൊന്നാണേ....

ഒളിച്ചുവെക്കരുതേ ഈ ലോകം പൊന്നാണേ...

നിലാവിന്റെ വെളിച്ചത്തിൽ ഒളിച്ചു വെച്ച
പാതിരാ സൂര്യനിന്നെവിടെ മാഞ്ഞു
പൂമ്പൊടിക്കുള്ളിൽ ഒളിച്ചുവെച്ച
ചെറുതേൻ നുകരുന്ന വണ്ടെവിടെ
കുഞ്ഞുണ്ണിമാഷിൻ മനസ്സുമായി
ഓടിക്കളിക്കും കുരുന്നുകളെ
പൂക്കൾ വിടർത്തുന്ന ഭാവനകൾ
ഒളിപ്പിച്ചുവെക്കല്ലെ ഈ ലോകത്തിൽ
ഗാന്ധിതൻ ശക്തിയുള്ള മാനവരെ
ഒളിപ്പിച്ചുവെക്കല്ലെ നിൻ ധീരത
ധീര നായകർക്കായ് കാത്തിരിക്കുന്ന
പൊന്നിൻ സുഗന്ധമീ മണ്ണിനുണ്ടേ
തീരാനൊമ്പരവേദനയായ്
വൃദ്ധസദനത്തിലെ മാതാപിതാക്കളെ
ഒറ്റയ്ക്കാക്കിയെങ്ങുമൊളിക്കരുതേ
തീരാത്ത ശാപം നിൻ വലയിലാകും
ഒളിപ്പിച്ചുവെക്കരുതേ ഈ ലോകത്തെ
ഒരു പൊന്നിൻ സുഗന്ധമീ മണ്ണിനുണ്ടെ
 

ആരതി ഉണ്ണികൃഷ്ണൻ
9 B പി.സി.എൻ.ജി.എച്ച്.എസ്.എസ്, മൂക്കുതല
എടപ്പാൾ ഉപജില്ല
തിരൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത