ഓർമ


കാലമെത്ര കടന്നുപോയാലും
ഓർമതൻ ചരടിൽ തൂങ്ങി നിൽപ്പൂ ഞാൻ,
കാലത്തിൻ കൈകളിലെ കളിപ്പാവയല്ലോ നമ്മൾ!
അപ്രതീക്ഷിതമായി എത്തിയ
അതിഥിയെ തിരിച്ചയക്കാൻ,
യാത്രാമൊഴി പോലും പറയാതെ,
ഒരു പിടി നൊമ്പരങ്ങളുമായി,
പടിയിറങ്ങേണ്ടിവന്ന ആ നിമിഷം!
ഹൃദയത്തിന്റ ഉള്ളിൽ ഒരു തേങ്ങലായി
എൻ വിദ്യാലയത്തിൻ ഓർമകൾ.

 

ലക്ഷ്‍മി ബാബ‍ു
VII A ജി എൻ യ‍ു പി സ്‍ക‍ൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത