എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

10:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം


ചിന്നുവും, മിന്നുവും, പൊന്നുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പുഴക്കരയിലേക്ക് കളിക്കാൻ പോയി. അപ്പോൾ അവിടെ ഒരുപാട് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നു. അവർ വാഹനങ്ങൾ കഴുകാൻ വന്നവരും മാലിന്യങ്ങൾ പുഴയിൽ തള്ളാൻ വന്നവരുമായിരുന്നു. കുട്ടികൾ അതിനെ എതിർത്തു. പക്ഷേ ആരും കേട്ടില്ല. അവർ കുട്ടികളെ വഴക്കുപറഞ്ഞു, അവിടെ നിന്നും പോയി. കുട്ടികൾ അവിടെ "പൊതുഇടങ്ങൾ മലിനമാക്കരുത്,പുഴ നാടിൻറെ സമ്പത്ത്" എന്നിങ്ങനെ എഴുതിയ ഫ്ലെക്സ് സ്ഥാപിച്ചു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. കുറച്ചുനാളുകൾക്ക് ശേഷം പുഴയിൽ കുളിക്കുന്നവർക്കും വസ്ത്രങ്ങൾ അലക്കുന്നവർക്കും അസുഖങ്ങൾ പിടിപെടാൻ തുടങ്ങി. അപ്പോഴാണ് നാട്ടുകാർ കുട്ടികളുടെ ഫ്ലെക്സ് ശ്രദ്ധിച്ചത്. അവർ പുഴയുടെ സംരക്ഷണം ഏറ്റെടുത്തു. അങ്ങനെ ആ നാട് നന്നായി.

 


 

ഫൈഹാൻ
2B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
pattambi ഉപജില്ല
palakkad
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ