ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

10:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിക്കാം പ്രകൃതിയെ നോവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ പ്രകൃതിക്കാണ്. അതിന് കാരണം നാം ഓരോരുത്തരുമാണ്. നമുക്കെല്ലാം തരുന്ന പ്രകൃതിയെ നശിപ്പിച്ചും,  ഭൂമിയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തിയും മനുഷ്യരുടെ ജീവനു തന്നെ ഭീഷണിയാവുകയാണ് ഓരോ ജനങ്ങളും. പ്രകൃതിയിലേക്ക് പുറം തള്ളപ്പെടുന്ന മാലിന്യങ്ങളും,ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന പുകകളും, ജലത്തിലേക്ക് ഒഴുക്കി വിടുന്ന അവശിഷ്ടങ്ങളും ഭൂമിയെ ദിനംപ്രതി മലിനമാക്കുന്നു.

           ഇതിനു പുറമേ ശുചിത്വമില്ലായ്മയും ദിവസം തോറും കൂടി വരുന്നു. ശുചിത്വം കുറയുന്നതിനനുസരിച്ച് തന്നെ ജനങ്ങൾക്ക് പലവിധ രോഗങ്ങളും പടർന്നു പിടിക്കുന്നു. രോഗ പ്രതിരോധശേഷിയില്ലാത്ത ചെറിയ കുട്ടികളെയും, മുതിർന്നവരേയും ആണ് ഇത് കൂടുതൽ ബാധിക്കുന്നത്.

ഓരോ വ്യക്തിയും അവർ ജീവിക്കുന്ന പരിസരം വൃത്തിയോടെ സൂക്ഷിക്കുകയും, പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുകയുമാണെങ്കിൽ പല രോഗങ്ങളും നമുക്കു തന്നെ തടയാനാവും. ദൈവത്തിൻ്റെ വരദാനമായ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നതിനുള്ള ശിക്ഷയാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

   ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന "കൊറോണ വൈറസിൻ്റെ"ഭീകരത വളരെ വലുതാണ്.നിസാരമായി കരുതുന്ന കാര്യങ്ങളെ നമുക്ക് ചെയ്യേണ്ടതുള്ളു ഇതിൽ നിന്ന് രക്ഷനേടാൻ--

"ശുചിത്വം പാലിക്കുക". നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്, രോഗപ്രതിരോധത്തിൽ എത്രത്തോളം സ്ഥാനം ഉണ്ടെന്ന് മനസിലാക്കാൻ കിട്ടിയ ഒരു അവസരമാണിത്.ഇപ്പോൾ നമ്മുടെ പരിസ്ഥിതി ശാന്തമാണ്.മലിനജലമില്ല, കറുത്ത പുകയില്ല, റോഡുകളിലേക്ക് വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്ല, ചെവി പൊട്ടിക്കുന്ന ശബ്ദങ്ങളും ഇല്ല. ഇതൊക്കെ നിയന്ത്രിച്ചാൽ തന്നെ നമ്മുടെ പ്രകൃതിയെ നമുക്ക് തിരിച്ചു പിടിക്കാം.


മുഹമ്മദ് ഇഷാൻ ടി.വി
4 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം